ഹിരോഷിമ – നാഗാസാക്കി ദിനാചരണത്തില്‍ സന്ദേശമയച്ച് പൊന്തിഫിക്കല്‍ കൗണ്‍സില്‍

ഹിരോഷിമ – നാഗാസാക്കി ദിനാചരണത്തില്‍ സന്ദേശമയച്ച് പൊന്തിഫിക്കല്‍ കൗണ്‍സില്‍

വത്തിക്കാന്‍ സിറ്റി: രണ്ടാം ലോക മഹായുദ്ധത്തിന്റെ ഒടുവിലായി ജപ്പാനിലെ ഹിരോഷിമ നാഗാസാക്കി എന്നീ പ്രദേശങ്ങളില്‍ ആറ്റം ബോംബ് വര്‍ഷിച്ചതിന്റെ 71ാം വാര്‍ഷികത്തോടനുബന്ധിച്ച് സമാധാനത്തിനും നീതിയ്ക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സന്ദേശമയച്ചു.

ഗോഡ്‌സ് ഗ്രേയ്റ്റര്‍ റിവര്‍ ഓഫ് മേഴ്‌സി എന്ന പേരിലുള്ള സന്ദേശംപൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസിന്റെ പ്രസിഡന്റായ കര്‍ദ്ദിനാള്‍ പീറ്റര്‍ ടെറിക്‌സണാണ് അയച്ചത്.

സുരക്ഷയും നിരായുധീകരണവും എന്ന വിഷയത്തെ ആസ്പദമാക്കി രണ്ടു ദിവസം ടോക്കിയോയില്‍ സംഘടിപ്പിച്ച സെമിനാറില്‍ പൊന്തിഫിക്കല്‍ കൗണ്‍സില്‍ അംഗമായ ഫാ. മൈക്കിള്‍ സിസെര്‍നി സിജെ സന്ദേശം അവതരിപ്പിച്ചു.

ഓഗസ്റ്റ് 6, 9 തീയതികളിലാണ് ഹിരോഷിമ നാഗാസാക്കി ദിനാചാരണം.

You must be logged in to post a comment Login