ഹിറ്റ്‌ലറിനെ അനുകൂലിച്ച് പ്രതിജ്ഞ ചെയ്യാതിരുന്ന ഇറ്റാലിയന്‍ അല്‍മായന്‍ ഇനി സഭയിലെ രക്തസാക്ഷി

ഹിറ്റ്‌ലറിനെ അനുകൂലിച്ച് പ്രതിജ്ഞ ചെയ്യാതിരുന്ന ഇറ്റാലിയന്‍ അല്‍മായന്‍ ഇനി സഭയിലെ രക്തസാക്ഷി

വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ വെള്ളിയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ എട്ട് രക്തസാക്ഷികള്‍ വിശുദ്ധമകുടം ചാര്‍ത്തുന്നതിനുള്ള പടികളില്‍ ഒന്നിന് പാപ്പ അംഗീകാരം നല്‍കി.
ഇതിലെ ജോസഫ് മേയര്‍ നൂസറിന്റെ രക്തസാക്ഷിത്വം മാര്‍പാപ്പ ജൂലൈ 8നാണ് പ്രഖ്യാപിച്ചത്. മേയര്‍-നൂസര്‍ എന്ന രക്തസാക്ഷി ഹിറ്റ്‌ലറിനെ അനുകൂലിച്ച് പ്രതിജ്ഞ ചെയ്യാത്തതിന്റെ പേരില്‍ കൊല്ലപ്പെടേണ്ടി വന്നയൊരു ഇറ്റാലിയന്‍ അല്‍മായനാണ്.

ഇറ്റാലിയന്‍ നഗരമായ ബൊള്‍സാനോയില്‍ 1910 ഡിസംബര്‍ 27നാണ് മേയര്‍ ബൊള്‍സാനോ ജനിച്ചത്. ചെറുപ്പം മുതലേ ഇദ്ദേഹം ക്രിസ്തീയ വിശ്വാസ ചൈതന്യത്തിലാണ് വളര്‍ന്നത്.

മേയര്‍ നൂസറിന്റെ മൂത്ത സഹോദരന്‍ സെമിനാരിയില്‍ ആയിരുന്നതിനാല്‍ ഇദ്ദേഹത്തിന് കൂടുതല്‍ പഠിക്കാന്‍ സാധിച്ചിരുന്നില്ല.  കൃഷിസ്ഥലം നോക്കിനടത്തുകയായിരുന്ന ഇദ്ദേഹം പിന്നീട് ബൊള്‍സാനോയിലെ എക്കല്‍ എന്ന കമ്പനിയില്‍ ക്ലെര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു.

തന്റെ വിശ്രമവേളകളെല്ലാം അദ്ദേഹം പുസ്തക വായനക്കായി മാറ്റി വച്ചു. 22മത്തെ വയസ്സില്‍ അദ്ദേഹം വി. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയില്‍ ചേര്‍ന്നു. 1937ല്‍ വി. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ബൊള്‍സാനോ ബ്രാഞ്ചിന്റെ പ്രസിഡന്റായി . കൂടുതല്‍ സമയം പാവങ്ങളെ സന്ദര്‍ശിക്കുന്നതിനും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നതിനോടൊപ്പം ആത്മീയമായും ഇദ്ദേഹം ഇവരെ സഹായിച്ചു പോന്നു.

1939ല്‍ യൂറോപ്പില്‍ രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇദ്ദേഹം നാസിക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ ചേര്‍ന്നു. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് സ്ഥിതിഗതികള്‍ വഷളാകുവാന്‍ തുടങ്ങി. നാസി ഭരണകൂടം നാസി ജര്‍മ്മിനിയില്‍ പെട്ട ആളുകളെ മാത്രമല്ല തങ്ങളുടെ കീഴില്‍ ഉള്‍പ്പെട്ടതും അല്ലാത്തതുമായ ആളുകളെപ്പോലും നിര്‍ബന്ധിത യുദ്ധസേവനത്തിന് പ്രേരിപ്പിക്കുവാന്‍ തുടങ്ങി.

നോര്‍ത്തേണ്‍ ഇറ്റലിയില്‍ വച്ച് നാസി ഭരണകൂടം തടവിലാക്കിയ ആളുകളില്‍ മേയര്‍ നുസേറും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഹിറ്റ്‌ലറിനെ അനുകൂലിച്ച് പ്രതിജ്ഞ ചെയ്യാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഇദ്ദേഹം എതിര്‍ത്തു.

ദൈവനാമത്തില്‍ ഹിറ്റ്ലറിനെ അനുകൂലിച്ച് പ്രതിജ്ഞ ചെയ്യാന്‍ തന്നെക്കൊണ്ട് കഴിയില്ലയെന്നും തന്റെ വിശ്വാസവും മന:സാക്ഷിയും തന്നെക്കൊണ്ട് ഇത് ചെയ്യാന്‍ പ്രേരിപ്പിക്കുന്നില്ലയെന്നും അദ്ദേഹം ജനറലിന്റെ മുഖത്തു നോക്കി പറഞ്ഞു.

നാസി ഭരണകൂടം ജയിലിടച്ച  ഇദ്ദേഹിന്റെ മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി. പിന്നീട് ദച്ചാവു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലേക്ക് കൊണ്ടു പോകാനും അവിടെ വെടിവച്ച് കൊലപ്പെടുത്താനും കോടതി വിധിയുണ്ടായി. എന്നാല്‍ ക്യാമ്പില്‍ എത്തുന്നതിനും മുമ്പേ, വഴിമദ്ധ്യേ അദ്ദേഹത്തിന് അതിസാരം ബാധിച്ചു. രോഗം മൂര്‍ച്ഛിച്ച് ക്യാമ്പില്‍ എത്തുന്നതിനു മുന്‍പേ ഇദ്ദേഹം മരണമടയുകയായിരുന്നു.

You must be logged in to post a comment Login