ഹൃതിക് റോഷന്‍ മാപ്പപേക്ഷ നടത്തി

ഹൃതിക് റോഷന്‍ മാപ്പപേക്ഷ നടത്തി

മുംബൈ: ഫ്രാന്‍സിസ് മാര്‍പാപ്പയെ പരാമര്‍ശിച്ചുള്ള ഹൃതിക് റോഷന്റെ ട്വീറ്റ് കത്തോലിക്കരുടെ ഇടയില്‍ കടുത്ത വിമര്‍ശനത്തിനും മതപരമായ വൈകാരികതയ്ക്ക് പരിക്കേല്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ നടന്‍ മാപ്പപേക്ഷ നടത്തി. തന്റെ ട്വീറ്റ് പരിശുദ്ധ സിംഹാസനത്തെക്കുറിച്ച് തെറ്റിദ്ധാരണയ്ക്ക് വഴിതെളിച്ചതിന് റോഷന്‍ മാപ്പ് ചോദിക്കുകയും ദുരുദ്ദേശ്യപരമായിരുന്നില്ല അപ്രകാരം ചെയ്തതെന്ന് വ്യക്തമാക്കുകയും ചെയ്തു.

കങ്കണ റാണാവത്തുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ട്വീറ്റിലാണ് ഹൃതിക് റോഷന്‍ പാപ്പയെയും പരാമര്‍ശിച്ചത്. ജനുവരിയില്‍ നടത്തിയ ഈ ട്വീറ്റ് മാര്‍ച്ച് അവസാനവാരത്തിലാണ് വിവാദമായത്. ഒരു പ്രമുഖ പത്രമാണ് ഇക്കാര്യം പൊതുജനമധ്യത്തില്‍ അവതരിപ്പിച്ചത്.

ദ ഇന്ത്യന്‍ ക്രിസ്ത്യന്‍ വോയ്‌സ് ഇത് ഏറ്റുപിടിക്കുകയും റോഷന്റെ പേരില്‍ ക്രിമിനല്‍ നോട്ടീസ് അയ്ക്കുകയും ചെയ്തു. ഏഴുദിവസത്തിനുള്ളില്‍ പരസ്യമായി മാപ്പപേക്ഷ നടത്തണമെന്നായിരുന്നു സംഘടനയുടെ ദേശീയ പ്രസിഡന്റ് അബ്രഹാം മത്തായി ആവശ്യപ്പെട്ടിരുന്നത്.

You must be logged in to post a comment Login