ഹൃദയം അടയ്ക്കുകയാണെങ്കില്‍ നമുക്ക് ക്രിസ്തുവിനെ മനസ്സിലാക്കാനാവില്ല

വത്തിക്കാന്‍: ഹൃദയം അടയ്ക്കുകയാണെങ്കില്‍ നമുക്ക് ക്രിസ്തുവിനെ മനസ്സിലാക്കാനാവില്ല എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യേശുക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തെക്കുറിച്ച് സാന്താമാര്‍ത്തയിലെ ദിവ്യബലിക്കിടയില്‍ വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

ക്ഷമയുടെയും അപമാനത്തിന്റെയും വഴിയിലൂടെ നടക്കുമ്പോള്‍ മാത്രമേ നമുക്ക് ക്രിസ്തുവിനെ മനസ്സിലാക്കാനാവൂ. വിശ്വാസം ഒരാള്‍ക്കും വാങ്ങാന്‍ കഴിയില്ല. അതൊരു സമ്മാനമാണ്. അത് നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. ക്രിസ്തുവിലുള്ള വിശ്വാസം എനിക്ക് അപമാനം നല്കുന്നുണ്ടോ? വിനയത്തെക്കുറിച്ചല്ല ഞാന്‍ പറയുന്നത്, അപമാനത്തെക്കുറിച്ചാണ്..പശ്ചാത്താപത്തെക്കുറിച്ചാണ്.

നമ്മുടെ വിശ്വാസത്തിന്റെ പരീക്ഷണം എന്ന് പറയുന്നത് ദൈവത്തെ സ്തുതിക്കാനുള്ള കഴിവാണ്. എന്റെ ജീവിതത്തിന്റെ ദൈവമാണ് യേശുക്രിസ്തു എന്ന് ഞാന്‍ വിശ്വസിക്കുന്നു മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login