ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ഒരുങ്ങിയ പെണ്‍കുഞ്ഞിന് പാദ്രേ പിയോയുടെ തിരുശേഷിപ്പിലൂടെ അത്ഭുത രോഗശാന്തി

ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ഒരുങ്ങിയ പെണ്‍കുഞ്ഞിന് പാദ്രേ പിയോയുടെ തിരുശേഷിപ്പിലൂടെ അത്ഭുത രോഗശാന്തി

ആരോഗ്യരംഗത്ത് അത്ഭുതം സൃഷ്ടിച്ച് മൂന്നു മാസം പ്രായമുള്ള കുഞ്ഞ്‌ ജീവനു ഭീഷണിയായ ഹൃദ്രോഗത്തില്‍ നിന്നും അത്ഭുത രോഗസൗഖ്യം നേടി. പാദ്രേ പിയോയുടെ തിരുശേഷിപ്പ് കുഞ്ഞിന്റെ കിടക്കയുടെ വശത്ത് പ്രതിഷ്ഠിച്ചതാണ് രോഗസൗഖ്യത്തിന് വഴിയൊരുക്കിയതെന്ന് കുഞ്ഞിന്റെ മാതാപിതാക്കള്‍ അവകാശപ്പെട്ടു.

മെയ് 12ന് ജനിച്ച കെയ്റ്റ്‌ലിന്‍ ഡൂളിയില്‍ ശ്വാസതടസ്സം അനുഭവപ്പെടുകയും അത് ജീവനുഭീഷണിയാവുകയും ചെയ്തതിനെ തുടര്‍ന്ന് 25 ദിവസങ്ങളോളം ജീവരക്ഷായന്ത്രങ്ങളുടെ സഹായം തേടി. ഈ ദിവസങ്ങളില്‍ കുട്ടിയുടെ ഹൃദയമിടിപ്പ് 33 ശതമാനമായി കുറഞ്ഞു. അതോടെ കെയ്റ്റ്‌ലിന്റെ മാതാപിതാക്കളായ ഐര്‍ലണ്ടില്‍ നിന്നുമുള്ള കയിരനും സാന്ദ്രയും ഹൃദയമാറ്റല്‍ ശസ്ത്രക്രിയയില്‍ പ്രതീക്ഷയര്‍പ്പിച്ചു.

എന്നാല്‍ 25 ദിവസങ്ങള്‍ക്കു ശേഷം കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചു. അവളുടെ ഹൃദയമിടിപ്പ് 70 ശതമാനത്തോളം ഉയര്‍ന്നു. പതിയെ വെന്റിലേറ്ററുടെ സഹായമില്ലാതെ കുഞ്ഞിന്റെ ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. അതോടെ ഹൃദയമാറ്റല്‍ ശസ്ത്രക്രിയയെക്കുറിച്ച് ഡോക്ടര്‍മാര്‍ മറന്നു.

ഏതാനും ദിവസങ്ങള്‍ക്കു ശേഷം കുഞ്ഞിന്റെ ഹൃദയം സാധാരണ നിലയില്‍ പ്രവര്‍ത്തനമാരംഭിച്ചതായി കാര്‍ഡിയോളജിസ്റ്റ് കണ്ടെത്തി.

കുഞ്ഞിന്റെ ആശുപത്രി കിടയ്ക്കയ്ക്ക് സമീപത്തായി സ്ഥാപിച്ചിരുന്ന വി. പാദ്രേ പിയോയുടെ തിരുശേഷിപ്പാണ് കാരണമെന്ന് കുഞ്ഞിന്റെ പിതാവ് കയിരന്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ അത്ഭുതകരമായ രോഗശാന്തിക്ക് വത്തിക്കാന്റെ സ്ഥിതീകരണം ലഭിച്ചിട്ടില്ല.

You must be logged in to post a comment Login