ഹൃദയവയലും കുഞ്ഞുങ്ങളുടെ ഓഹരിയും

വാക്കിലൂടെയും എഴുത്തിലൂടെയും നന്മ പകരുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ടതാണ് ‘ഹൃദയവയൽ’ എന്ന ഈ എഴുത്തിടം. ക്രിസ്തുവിനും മാനവരാശിയുടെ നന്മക്കും വേണ്ടി ഡിജിറ്റൽ മീഡിയയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

വത്തിക്കാൻ ചത്വരത്തിൽ പ്രാർഥനയോടെ നിന്നപ്പോൾ ഒരു ചെറിയ സൌഹൃദകൂട്ടത്തിനു ദൈവാത്മാവ് നൽകിയ ആശയം. വത്തിക്കാനിൽ നിന്നു നോക്കുന്പോൾ സഭയുടെ വലിപ്പത്തിലും വളർച്ചയിലും അഭിമാനം തോന്നും. പക്ഷെ, യൂറോപ്പിലും അമേരിക്കയിലും സഞ്ചരിക്കുന്പോൾ സഭയുടെ ‘വിളർച്ച’യാണ് കണ്‍മുന്നിൽ.
ലോകത്ത് ഇപ്പോഴും സുവിശേഷം അറിയാത്ത 400 കോടി ജനങ്ങൾ. അവർക്ക് വചനം പകരാൻ മികവുറ്റ ഉപാധിയാണ് ഡിജിറ്റൽ മീഡിയ. തുടക്കം മലയാളത്തിൽ.
ദൈവം അതിനെ വളർത്തി. ആദ്യദിനം ആയിരത്തിൽ താഴെമാത്രം പേർ സന്ദർശിച്ച ഈ പോർട്ടലിന് ഇപ്പോൾ ലക്ഷത്തിലധികം പ്രതിദിന വായനക്കാർ. അനുദിനം ഉയരുന്ന സന്ദർശകരുടെ ഗ്രാഫ്.
മൂന്നാം മാസം ഈ ശുശ്രൂഷയെ ദൈവം ഇംഗ്ലീഷിലേക്കും ഉയർത്തി; അതാണ്‌ www.cnmn.org.
ദൈവമേ, നന്ദി!
മികച്ച ജേർണലിസ്റ്റുകൾ അടങ്ങുന്ന ഒരു ടീം ഇപ്പോൾ ഇതിനു പിന്നിലുണ്ട്; 24 മണിക്കൂറും നന്മയുള്ള വാർത്തകൾ നിങ്ങളെ അറിയിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധർ.
‘റേഡിയോ ഹൃദയവയൽ’ ഉടനെ പ്രക്ഷേപണം ആരംഭിക്കും. സുസജ്ജമായ ഒരു ഓഫീസ് തയ്യാറായി വരുന്നു. പ്രതിമാസ ചിലവുകൾ താങ്ങാവുന്നതിൽ ഏറെയായിരിക്കുന്നു.
കുഞ്ഞുങ്ങളുടെ ഓഹരിയാണ് ഇപ്പോൾ ഇതിനായി ചിലവിട്ടു വരുന്നത്!
ഏറെ പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നത് എങ്കിലും ഇതുവരേയും ആരോടും സഹായം തേടിയിട്ടില്ല ഹൃദയവയൽ.
ഇപ്പോൾ, അത് ആവശ്യമാണെന്ന് ദൈവാത്മാവ് തോന്നിപ്പിക്കുന്നു.
ഒരു ചെറിയ തുക എല്ലാ മാസവും ഈ മാധ്യമ ശുശ്രൂഷക്ക് നല്കാമോ? ഓണ്‍ലൈൻ വഴി നിങ്ങൾക്ക് അത് നൽകാം. പകരം നൽകാൻ ഞങ്ങൾക്കുള്ളത് നിരന്തരമായ പ്രാർഥനകൾ മാത്രം.
താഴെയുള്ള Donate ബട്ടണിൽ ക്ലിക്ക് ചെയ്‌താൽ ക്രെഡിറ്റ്‌ കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിച്ച് നിങ്ങളുടെ ഓഹരി നൽകാം.






ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ!

 

സ്നേഹാദരപൂർവ്വം,

ശാന്തിമോൻ ജേക്കബ്‌
ചീഫ് എഡിറ്റർ.

You must be logged in to post a comment Login