ഹെയ്ത്തിയില്‍ കൊല്ലപ്പെട്ട സന്യാസിനിക്കായി പ്രത്യേക പ്രാര്‍ത്ഥന ആവശ്യപ്പെട്ട് പാപ്പ

ഹെയ്ത്തിയില്‍ കൊല്ലപ്പെട്ട സന്യാസിനിക്കായി പ്രത്യേക പ്രാര്‍ത്ഥന ആവശ്യപ്പെട്ട് പാപ്പ

വത്തിക്കാന്‍ : സെപ്റ്റംബര്‍ 2ന് ഹെത്തിയില്‍ കൊല്ലപ്പെട്ട സ്പാനിഷ് കന്യാസ്ത്രീയ്ക്കു വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേക പ്രാര്‍ത്ഥന നടത്തി.

സഹനങ്ങള്‍ നിറഞ്ഞ സാഹചര്യത്തിലും ചുറ്റുമുള്ള സഹോദരീ സഹോദരന്‍മാരെ ശുശ്രൂഷിക്കുന്നതിനായി ജീവിതം മാറ്റിവച്ചവരെ സ്മരിക്കുന്നു. പ്രത്യേകിച്ച്, ഹെയ്ത്തിയില്‍ കൊല്ലപ്പെട്ട സ്പാനിഷ് മിഷനറി കന്യാസ്ത്രീയായ സിസ്റ്റര്‍ ഇസബെല്‍ സൊളാ മട്ടാസിനു വേണ്ടി നമുക്ക് പ്രത്യേകമായി പ്രാര്‍ത്ഥിക്കാം. മദര്‍ തെരേസയെ വിശുദ്ധയായി നാമകരണം ചെയ്ത ദിനമായ സെപ്റ്റംബര്‍ 4ന് മാര്‍പാപ്പ വിശ്വാസികളോട് ആവശ്യപ്പെട്ടു.

കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ റിലീജിയസ് ഓഫ് ജീസസ് ആന്റ് മേരി സഭാംഗമായ സിസ്റ്റര്‍ പോര്‍ട്ട്-അവ്-പ്രിന്‍സ് പ്രദേശത്താണ് കൊല്ലപ്പെട്ടത്. ബാങ്കില്‍ നിന്നും ഇറങ്ങി വരികയായിരുന്ന സന്യാസിനിയെ കവര്‍ച്ചാശ്രമം നടത്തിയതിനു ശേഷം അജ്ഞാതരായ രണ്ടു വ്യക്തികള്‍ ചേര്‍ന്ന് വെടിവയ്ക്കുകയായിരുന്നു.

You must be logged in to post a comment Login