ഹെറാള്‍ഡ് മാര്‍ട്ടീസ് ഒരേക്കര്‍ സ്ഥലം നല്കി; ഫ്രാന്‍സിസ്‌ക്കന്‍ സെമിനാരി യാഥാര്‍ത്ഥ്യമായി.

ഹെറാള്‍ഡ് മാര്‍ട്ടീസ് ഒരേക്കര്‍ സ്ഥലം നല്കി; ഫ്രാന്‍സിസ്‌ക്കന്‍ സെമിനാരി യാഥാര്‍ത്ഥ്യമായി.

ഉഡുപ്പി: അസ്സീസി നിലയ സെന്റ് പാദ്രെ പിയോ പ്രെയര്‍ ഹൗസ് സെമിനാരിയുടെ ആശീര്‍വാദം ബിഷപ് ജെറാള്‍ഡ് ഐസക് നിര്‍വഹിച്ചു. ഫ്രാന്‍സിസ്‌ക്കന്‍ സഭാംഗങ്ങള്‍ ആറുവര്‍ഷമായി ഇവിടെ സേവനം ചെയ്തുവരുന്നു. പഴയ ഒരു ആശുപത്രികെട്ടിടം പത്തുവര്‍ഷത്തേക്ക് പണയത്തിനെടുത്ത് താമസിച്ചുവരികയായിരുന്നു ഇവര്‍.

ജനങ്ങളുടെ നിസ്സീമമായ സഹകരണം കൊണ്ടാണ് സെമിനാരിയുടെ പ്രവര്‍ത്തനം പൂര്‍ത്തിയായത്. 2014 ജൂലൈ 25 നായിരുന്നു ശിലാസ്ഥാപനം ഹെറാള്‍ഡ് മാര്‍ട്ടീസ് എന്ന വ്യക്തി ദാനമായി നല്കിയ ഒരേക്കര്‍ സ്ഥലത്താണ് സെമിനാരി ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്.

27 വിദ്യാര്‍ത്ഥികളും 4 വൈദികരുമാണ് ഇവിടെയുള്ളത്.

You must be logged in to post a comment Login