ഹൈന്ദവഭീഷണിയെതുടര്‍ന്ന് ട്രൈബല്‍ ക്രിസ്ത്യാനികള്‍ ഗ്രാമം വിട്ടൊഴിയുന്നു

ഹൈന്ദവഭീഷണിയെതുടര്‍ന്ന് ട്രൈബല്‍ ക്രിസ്ത്യാനികള്‍ ഗ്രാമം വിട്ടൊഴിയുന്നു

ഭോപ്പാല്‍: മതം മാറിയില്ലെങ്കില്‍ കൊല്ലും എന്ന അയല്‍വാസികളായ ഹിന്ദുക്കളുടെ ഭീഷണിയെ തുടര്‍ന്ന് ഛത്തീസ്ഘട്ടിലെ ആദിവാസികളായ ക്രൈസ്തവര്‍ ഗ്രാമം വിട്ടുപോകുന്നു. ആറു കുടുംബങ്ങളില്‍ നിന്നായി 37 ക്രൈസ്തവരാണ് ഏപ്രില്‍ 29 ന് ഗ്രാമം വിട്ടുപോയത്.

അയല്‍വാസികള്‍ തങ്ങളെ മര്‍ദ്ദിക്കുകയും വീടു നശിപ്പിക്കുകയും ചെയ്തു എന്ന് ഇവര്‍ പറയുന്നു. ഹൈന്ദവരാണ് ഇവിടെ ഭൂരിപക്ഷവും.  ക്രൈസ്തവര്‍ വിശ്വാസം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ക്ഷേത്രത്തിലെ ഉത്സവത്തിന് പിരിവ് നല്കാത്തത് വിദ്വേഷം വര്‍ദ്ധിക്കാന്‍ കാരണമായെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ഡിപി ശ്രീവാസ്തവ പറഞ്ഞു. മര്‍ദ്ദനത്തില്‍ ആറു ക്രൈസ്തവര്‍ക്ക് പരിക്കേറ്റു ചികിത്സയിലാണ്.

തങ്ങളുടെ ജീവിതം ദുരിതത്തിലാണ് എന്ന് ക്രൈസ്തവര്‍ പറയുന്നു. ഇത് ആസൂത്രിതമായ ആക്രമണമാണ്. അവര്‍ പറഞ്ഞു.

You must be logged in to post a comment Login