മാര്‍പാപ്പയ്‌ക്കൊപ്പം നടക്കണോ? എങ്കില്‍ ഈ പ്രതിജ്ഞ എടുക്കൂ

മാര്‍പാപ്പയ്‌ക്കൊപ്പം നടക്കണോ? എങ്കില്‍ ഈ പ്രതിജ്ഞ എടുക്കൂ

Walk-With-Francis-DCഐസ് ബക്കറ്റ് ചലഞ്ച് സോഷ്യല്‍ മീഡിയകളില്‍ വൈറലായതു പോലെ വാഷിംങ്ടണ്‍ ഡിസിയിലെ കത്തോലിക്കര്‍ പുതിയ സേവന സംരഭവുമായി രംഗത്തു വന്നു. ദി വാക്ക് വിത്ത് ഫ്രാന്‍സിസ്സ് പ്ലെഡ്ജ് എന്ന് പേരിട്ടിരിക്കുന്ന സേവന സംരഭം ഫ്രാന്‍സിസ് പാപ്പയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടുള്ളതാണ്. ‘ക്രിസ്തുവിന്റെ സ്‌നേഹവും കരുണയും മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നതിന് പ്രത്യേകിച്ച് സമൂഹത്തിലെ അടിച്ചമര്‍ത്തലുകള്‍ ഏറ്റ് മുറിവുകളാല്‍ കഴിയുന്നവര്‍ക്ക് സാന്ത്വനം പകരുന്നതിനായുള്ള ഫ്രാന്‍സിസ് പാപ്പയുടെ വിളിക്ക് ഉത്തരം നല്‍കുവാന്‍ തയ്യാറായി മുന്നോട്ടു വരുന്നവരാണ് ചലഞ്ച് ഏറ്റെടുക്കുന്നവര്‍’, വാഷിംങ്ടണ്‍ ഡിസിയുടെ കര്‍ദ്ദിനാള്‍ ഡൊനാള്‍ഡ് വുയേള്‍ പറഞ്ഞു. സമൂഹത്തിലെ എല്ലാവര്‍ക്കും തങ്ങളാല്‍ കഴിയും വിധം ശാരീരികമായോ, മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെന്ന് സാന്ത്വന സ്പര്‍ശനത്തിലൂടെയും മറ്റും അവരെ സഹായിക്കുന്നതിലൂടെ പാപ്പയ്ക്ക് നാം സമ്മാനം സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്, പുതിയ പ്രചരണത്തിന്റെ തുടക്കത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ പറഞ്ഞു. സെപ്റ്റംബര്‍ മാസത്തില്‍ വാഷിംങ്ടണ്‍ സന്ദര്‍ശനത്തിനായി പാപ്പ വരുന്നതിന് തൊട്ടു മുന്‍പ് പ്രതിജ്ഞ എടുത്ത് കരുണ്യ പ്രവര്‍ത്തിയിലൂടെ ആര്‍ക്കും പാപ്പയോടുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാം. വെല്ലുവിളിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ആളുകള്‍ക്ക് പല രീതിയില്‍ പ്രതിജ്ഞകള്‍ എടുക്കാം. പ്രാര്‍ത്ഥന കൂടുതല്‍ ചൊല്ലുന്നതു വഴി, പണം ദാനം ചെയ്യുന്നതിലൂടെ, മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നതിലൂടെ, സഭയുടെ ശിക്ഷണങ്ങളെക്കുറിച്ച് പൊതു നിരത്തില്‍ നിന്ന് മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നതിലൂടെയെല്ലാം ഒരുവന് പ്രതിജ്ഞ ചെയ്യാവുന്നതാണ്. തന്റെ പ്രതിജ്ഞ സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവരുമായി പങ്കുവച്ച് സുഹൃത്തുക്കളെ വെല്ലുവിളി ഏറ്റെടുക്കുന്നതിനായി ക്ഷണിക്കുന്നതിനുള്ള അവസരം കൂടി ഉണ്ട്.

You must be logged in to post a comment Login