ഫ്രാന്‍സിലെ പള്ളികള്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു

 ഫ്രാന്‍സിലെ പള്ളികള്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു

KONICA MINOLTA DIGITAL CAMERAപരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണതിരുനാളിനോട് അനുബന്ധിച്ച് ഫ്രാന്‍സിലെ കത്തോലിക്കാ ദൈവാലയങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇസ്ലാമിക് ഭീകരരുടെ ആക്രമണ സാധ്യത കണക്കിലെടുത്താണ് ഇത്. ഫ്രാന്‍സിലെ ലാ ക്രോയിക്‌സാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ജനുവരിയില്‍ പാരീസിലെ ചാര്‍ലി ഹെബ്‌ഡോ വാരികയുടെ ഓഫീസിന് നേരെയും സൂപ്പര്‍മാര്‍ക്കറ്റിന് നേരെയും ഉണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ക്രൈസ്തവമുസ്ലീം ജൂത ദൈവാലയങ്ങള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. സ്വര്‍ഗ്ഗാരോപണതിരുനാളിനോട് അനുബന്ധിച്ച് ആറ് മില്യന്‍ വിശ്വാസികളെയാണ് ലൂര്‍ദ്ദില്‍ പ്രതീക്ഷിക്കുന്നത്.

ഇരുപത്തിനാലു മണിക്കൂറും ലൂര്‍ദ്ദിലെ പ്രശസ്തമായ ദൈവാലയത്തിന്റെ വാതിലുകള്‍ വിശ്വാസികള്‍ക്കായി തുറന്നു കിടക്കുന്നു. സ്റ്റാഫ് അംഗങ്ങള്‍ക്ക് മാത്രം എല്ലാവരെയും പരിശോധിച്ചറിയാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. 15 ന് പാരീസിലെയും ഫ്രാന്‍സിലെ ഇതര നഗരങ്ങളിലെയും ദൈവാലയങ്ങളില്‍ മിഡില്‍ ഈസ്റ്റില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരോടുള്ള അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് പള്ളിമണികള്‍ മുഴക്കും.

You must be logged in to post a comment Login