കോയമ്പത്തൂരില്‍ 10 പള്ളികളില്‍ ആരാധനാകര്‍മ്മങ്ങള്‍ക്ക് വിലക്ക്

കോയമ്പത്തൂരില്‍ 10 പള്ളികളില്‍ ആരാധനാകര്‍മ്മങ്ങള്‍ക്ക് വിലക്ക്

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ 10 പള്ളികള്‍ക്ക് കഴിഞ്ഞ രണ്ടു മാസമായി ആരാധനകള്‍ നടത്തുന്നതിന് പ്രാദേശിക ഭരണകൂടത്തിന്റെ വിലക്ക്. കലക്ടറുടെ ഓഫീസില്‍ നിന്ന് ഉത്തരവ് കിട്ടുന്നതു വരെ ആരാധനകള്‍ നടത്താന്‍ പാടില്ലെന്നാണ് ഓര്‍ഡര്‍.

ക്രൈസ്തവസമൂഹത്തിന് നേരെയുളള ആസൂത്രിതമായ നീക്കമാണ് ഇതെന്ന് പെന്തക്കോസ്തല്‍ ചര്‍ച്ച് സിനഡ് പ്രസിഡന്റ് ജോണ്‍സണ്‍ സത്യനാഥന്‍ ആരോപിച്ചു. 500 ല്‍ അധികം വിശ്വാസികള്‍ ആരാധന കര്‍മ്മങ്ങള്‍ക്കായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സബ് കളക്ടറുടെയും പോലീസ് സൂപ്രണ്ടിന്റെയും ഓഫീസുകള്‍ക്ക നേരെ പ്രതിഷേധ റാലി നടത്തിയിരുന്നു.

എന്നാല്‍ സമരക്കാരുടെ ആവശ്യങ്ങള്‍ പോലീസ് നിഷേധിച്ചു. ഹൈന്ദവതീവ്രവാദികളാണ് ഇതിന് പിന്നില്‍ കരുനീക്കം നടത്തുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു.

ഓപ്പണ്‍ ഡോര്‍സിന്റെ 2017 ലെ കണക്കുപ്രകാരം ക്രൈസ്തവ മതദ്രോഹ പ്രവര്‍ത്തനങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യയ്ക്ക് പതിനഞ്ചാം സ്ഥാനമാണ്.

You must be logged in to post a comment Login