1100 വര്‍ഷം പഴക്കമുള്ള ക്രൂശിതരൂപവും ക്രൈസ്തവമതവും; മുന്‍ധാരണകള്‍ തിരുത്തേണ്ടിവരുമെന്ന് ഗവേഷകര്‍

1100 വര്‍ഷം പഴക്കമുള്ള ക്രൂശിതരൂപവും ക്രൈസ്തവമതവും; മുന്‍ധാരണകള്‍ തിരുത്തേണ്ടിവരുമെന്ന് ഗവേഷകര്‍

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കില്‍ ക്രൈസ്തവമതത്തിന്റെ ആരംഭം സംബന്ധിച്ചുള്ള മുന്‍ധാരണകള്‍ തിരുത്തേണ്ടി വരുമെന്ന് പുരാവസ്തു ഗവേഷകര്‍.

1100 വര്‍ഷം പഴക്കമുള്ള ക്രൂശിതരൂപം കണ്ടെത്തിയതിനെതുടര്‍ന്നാണ് ക്രൈസ്തവമതം സംബന്ധിച്ചുള്ള ഗവേഷകരുടെ പുതിയ വിലയിരുത്തല്‍.

വിശ്വാസികളുടെ ഇതുവരേയുള്ള ധാരണാപ്രകാരം എഡി 965 ലാണ് ക്രിസ്തുമതത്തിന്റെ ആദ്യചലനങ്ങള്‍ ഡെന്‍മാര്‍ക്കില്‍ കണ്ടുതുടങ്ങിയത്. എന്നാല്‍ ഇതിലും പഴക്കം ചെന്നതാണ് കണ്ടെത്തിയ ക്രൂശിതരൂപം.

ഡെന്‍മാര്‍ക്കിലെ ഫ്യൂനനില്‍ നിന്നു കണ്ടെത്തിയ ക്രൂശിതരൂപം സ്വര്‍ണ്ണംകൊണ്ടു നിര്‍മ്മിച്ചതാണ്. ഇത് ആഭരണത്തിന്റെ ഭാഗമാണെന്നാണു കരുതപ്പെടുന്നത്.

ഒരു പരിവേഷകന്റെ മെറ്റല്‍ ഡിറ്റക്ടറാണ് രൂപം കണ്ടെത്തിയത്. കിട്ടിയ രൂപത്തിന്റെ ഫോട്ടോ അടക്കം അയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. പോസ്റ്റ് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പുരാവസ്തു ഗവേഷകര്‍ ഇതു സംബന്ധിച്ചു കൂടുതല്‍ വിലയിരുത്തലുകളുമായി രംഗത്തെത്തിയത്.

ക്രൂശിതരൂപത്തിന്റെ നീളം നാലുസെന്റീമീറ്ററും തൂക്കം പതിനാലു ഗ്രാമുമാണ്.

You must be logged in to post a comment Login