മരിക്കുന്നതിന് മുമ്പ് കണ്ടിരിക്കേണ്ട 12 ദേവാലയങ്ങള്‍

മരിക്കുന്നതിന് മുമ്പ് കണ്ടിരിക്കേണ്ട 12 ദേവാലയങ്ങള്‍

ലോകത്ത് മനോഹരമായ അനേകം കാഴ്ചകളുണ്ട്. എല്ലാം കാണാന്‍ നമ്മില്‍ പലര്‍ക്കും അവസരമോ ഭാഗ്യമോ കിട്ടിയെന്നുവരില്ല. എങ്കിലും ക്രൈസ്തവരെന്ന നിലയില്‍ ഈ ലോകത്ത് കാണേണ്ട 12 ദേവാലയങ്ങളുണ്ട്.

അതിലൊന്നാണ് സിറിയായിലെ സെയ്ന്റ് സിമിയോണ്‍ സ്‌റ്റെലൈറ്റ്‌സ് ദേവാലയം. മിഖായേല്‍ മാലാഖ നേരിട്ട് പ്രത്യക്ഷപ്പെട്ട് പണിയാന്‍ ആവശ്യപ്പെട്ട സെന്റ് മൈക്കല്‍ ദേവാലയം ഫ്രഞ്ച് വാസ്തുവിദ്യകലയുടെ അതിശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. കൊളോണിലെ കത്തീഡ്രലാണ് മറ്റൊന്ന്. ഗോഥിക് വാസ്തുവിദ്യയുടെ രസതന്ത്രമാണ് ഇവിടെ നമ്മെ അതിശയിപ്പിക്കുന്നത്.

സോള്‍വേനിയായിലെ സെന്റ് മേരി ഓഫ് ദ അസംപ്ഷന്‍, റോമിലെ സെന്റ് പീറ്റര്‍ ബസിലിക്ക, മോസ്‌ക്കോയിലെ സെന്റ് ബേസില്‍ കത്തീഡ്രല്‍, കത്തീഡ്രല്‍ ഓഫ് ക്വിറ്റോ, ലണ്ടനിലെ സെന്റ് പോള്‍ കത്തീഡ്രല്‍, ഫിലിപ്പൈന്‍സിലെ സാന്‍ അഗസ്റ്റ്ിന്‍, മെല്‍ബോണിലെ സെന്റ് പാട്രിക്, ബാഴ്‌സലോണിയായിലെ ലാസാഗ്രാഡാ ഫമിലിയ, റെയ്ക്ജാവിക്കിലെ ലൂഥറന്‍ ചര്‍ച്ച് എന്നിവയാണ് പന്ത്രണ്ട് പള്ളികളില്‍ സ്ഥാനം പിടിച്ചിരിക്കുന്ന മറ്റ് പള്ളികള്‍.

 

You must be logged in to post a comment Login