തട്ടിക്കൊണ്ടുപോയ പന്ത്രണ്ടുവയസുകാരി ക്രിസ്ത്യാനി പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്ക് തിരികെ കിട്ടി

തട്ടിക്കൊണ്ടുപോയ പന്ത്രണ്ടുവയസുകാരി ക്രിസ്ത്യാനി പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്ക് തിരികെ കിട്ടി

ലാഹോര്‍: നിര്‍ബന്ധിത ഇസ്ലാം വിവാഹത്തിനായി തട്ടിക്കൊണ്ടുപോയ ക്രിസ്ത്യാനി പെണ്‍കുട്ടിയ്ക്ക് ഒടുവില്‍ കോടതി വഴി മോചനം. പന്ത്രണ്ടുവയസുകാരിയെ തിരികെ മാതാപിതാക്കള്‍ക്ക് വിട്ടുനല്കണമെന്നാണ് കോടതി വിധി. ഇസ്ലാമബാദ് ഹൈക്കോടതിയാണ് കഴിഞ്ഞ വ്യാഴാഴ്ച ഇത് സംബന്ധിച്ച വിധി പ്രസ്താവിച്ചത്. പാക്കിസ്ഥാന്‍ ഇംഗ്ലീഷ് ന്യൂസ്‌പേപ്പറായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണിത.

2005 ല്‍ ജനിച്ച പെണ്‍കുട്ടിയെയാണ് നിര്‍ബന്ധിത വിവാഹത്തിനായി തട്ടിക്കൊണ്ടുപോയത്. സ്വമേധയാ ഇസ്ലാം മതം സ്വീകരിക്കാനാണ് പെണ്‍കുട്ടി പോയതെന്ന വാദം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. അതുപോലെ വിവാഹത്തിന് വേണ്ടി മാത്രമാണ് താന്‍ മതം മാറിയതെന്നും പേരു വെളിപെടുത്താത്ത പെണ്‍കുട്ടി കോടതിയില്‍ വ്യക്തമാക്കി.

ഇങ്ങനെയൊരു സാഹചര്യത്തിലാണ് കോടതി പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്ക് മടക്കി നല്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

You must be logged in to post a comment Login