13 രാജ്യങ്ങളിലായി 10ലക്ഷം മരങ്ങള്‍

13 രാജ്യങ്ങളിലായി 10ലക്ഷം മരങ്ങള്‍

ഫിലാഡSaint_Charles_Borromeo_Seminary_plants_tree_in_honor_of_World_Day_of_Prayer_for_the_Care_of_Creation_1_Courtesy_Saint_Charles_Borromeo_Seminary_CNA_9_2_15ല്‍ഫിയയിലെ സെന്റ് ചാള്‍സ് ബൊറോമിയോ സെമിനാരിയിലെ അംഗങ്ങള്‍ ലോകസൃഷ്ടിദിനം ആചരിച്ചത് വ്യത്യസ്തമായൊരു രീതിയിലാണ്. പ്രകൃതിക്കായി ഒരു ദിനം എന്ന ഫ്രാന്‍സിസ് പാപ്പയുടെ ആശയത്തോട് ഇവര്‍ സഹകരിച്ചത് സെമിനാറുകളോ ചര്‍ച്ചകളോ സംഘടിപ്പിച്ചുകൊണ്ടല്ല, മരം നട്ടുകൊണ്ടാണ്. അങ്ങനെ സെമിനാരിയുടെ മുറ്റത്തു നട്ട ഓക്കുമരം പാപ്പയുടെ പ്രകൃതിസംരക്ഷണയജ്ഞത്തിലുള്ള ഇവരുടെ പങ്കുചേരലിന്റെ അടയാളമായി.
പെന്‍സില്‍വാനിയ ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് സെമിനാരി അംഗങ്ങള്‍ മരം നട്ടത്. അങ്ങനെ 13 രാജ്യങ്ങളിലായി 10ലക്ഷം മരങ്ങള്‍ നടുക എന്ന സൊസൈറ്റിയുടെ ഉദ്യമത്തിലും ഇവര്‍ പങ്കാളികളായി.

സെപ്റ്റംബര്‍ 1 നാണ് പ്രകൃതിക്കായൊരു ദിനം എന്ന ഫ്രാന്‍സിസ് പാപ്പയുടെ ആശയമനുസരിച്ച് ലോകസൃഷ്ടിദിനം ആചരിച്ചത്. ഫ്രാന്‍സിസ് പാപ്പയുടെ ഏറ്റവും പുതിയ ചാക്രികലേഖനമായ ‘ലോഡറ്റോ സി’ യിലും അദ്ദേഹം ഊന്നല്‍ കൊടുത്തത് പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്.

You must be logged in to post a comment Login