ചൈനയില്‍ ആരാധനാലയത്തില്‍ റെയ്ഡ്; ചോദ്യം ചെയ്യാന്‍ കൊണ്ടുപോയ 13 ക്രൈസ്തവര്‍ ഇനിയും മോചിതരായിട്ടില്ല

ചൈനയില്‍ ആരാധനാലയത്തില്‍ റെയ്ഡ്; ചോദ്യം ചെയ്യാന്‍ കൊണ്ടുപോയ 13 ക്രൈസ്തവര്‍ ഇനിയും മോചിതരായിട്ടില്ല

ബെയ്ജിംങ്: ചൈനയില്‍ ഞാ യറാഴ്ച ക്രൈസ്തവരുടെ ആരാധനാലയം പോലീസ് റെയ്ഡ് ചെയ്തു ചോദ്യം ചെയ്യാനായി കൊണ്ടു പോയ 13 ക്രൈസ്തവരെ   പോലീസ് ഇനിയും വിട്ടയച്ചിട്ടില്ല.  നവംബര്‍ അഞ്ചിനാണ് സംഭവം നടന്നത്. ജിങ്‌മെനിലെ ചെറിയൊരു ദേവാലയത്തിലാണ് പോലീസ് റെയ്ഡും തുടര്‍ന്ന് അറസ്റ്റും നടന്നത്.

ക്രിസ്ത്യന്‍ നോണ്‍പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ ചൈന എയ്ഡ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബൈബിള്‍, ദേവാലയത്തിലെ ചില സാധനസാമഗ്രികള്‍ തുടങ്ങിയവ പോലീസ് കൊണ്ടുപോയതായും വാര്‍ത്തയില്‍ പറയുന്നു. മതപീഡനത്തിന് വിധേയരാകുന്ന ക്രൈസ്തവരെ സഹായിക്കുന്ന സംഘടനയാണ് ചൈന എയ്ഡ്.

ഇതിന് മുമ്പ് ഫെന്‍ഗ്ലെ ചര്‍ച്ചിലെ പാസ്റ്ററുടെ വീട്ടിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. ബൈബിളും ക്രിസ്തീയഗാനങ്ങളുമാണ് അന്ന് പിടിച്ചെടുത്തത്.

ഏറ്റവും കൂടുതല്‍ മതപീഡനം നേരിടുന്ന അമ്പതുരാജ്യങ്ങളില്‍ ഒന്നാണ് ചൈന. അടുത്തയിടെയായിരുന്നു ചൈനയിലെ ക്രൈസ്തവരെ മാത്രമല്ല ലോകമെങ്ങുമുള്ള ക്രൈസ്തവരെ അതിശയിപ്പിക്കുന്ന വിധത്തിലുള്ള ഓര്‍ഡര്‍ ചൈനയിലെ പ്രസിഡന്റ് പുറപ്പെടുവിച്ചത്. ക്രൈസ്തവഭവനങ്ങളില്‍ നിന്ന് ക്രിസ്തുവിന്റെ രൂപം നീക്കം ചെയ്യണമെന്നും പകരം തന്റെ രൂപം പ്രതിഷ്ഠിക്കണമെന്നുമായിരുന്നു ആ ഉത്തരവ്.

 

You must be logged in to post a comment Login