137 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അഴുകാതെ വിശുദ്ധയുടെ ശരീരം

137 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അഴുകാതെ വിശുദ്ധയുടെ ശരീരം

1879ല്‍  35ാമത്തെ വയസ്സിലാണ് വി. മേരി ബര്‍ണ്ണാദത്ത മരണമടഞ്ഞത്. ബര്‍ണ്ണാദത്ത മരിച്ച് മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം, വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് നടത്തുന്ന പരിശോധനയ്ക്ക് കല്ലറയില്‍ നിന്നും മൃതദേഹം പുറത്തെടുത്തു.

കല്ലറ തുറന്നപ്പോള്‍ തന്നെ അതില്‍ മൃതദേഹം അടക്കം ചെയ്ത പെട്ടി ദൃശ്യമായി. ഉടന്‍ അതെടുത്ത് മുറിയിലേക്ക് കൊണ്ടു പോയി. അവിടെ വച്ച് പെട്ടി തുറന്നപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടു. അന്ന് അടക്കം ചെയ്തതില്‍ നിന്ന് കൈകള്‍ ഇടതുഭാഗത്തേക്ക് ചെറുതായി ചെരിഞ്ഞു എന്നാല്ലാതെ യാതൊരു മാറ്റവും മൃതദേഹത്തിനില്ല. മാത്രമല്ല, അതില്‍ നിന്ന് ദുര്‍ഗദ്ധം വമിക്കുന്നുമില്ല.

മങ്ങിയ വെളുത്ത നിറത്തിലുള്ള മുഖത്ത് കണ്‍പീലികള്‍ വ്യക്തമായി കാണാം. കൈകാലുകളിലെ നഖങ്ങള്‍ക്കു പോലും കോട്ടം തട്ടിയിട്ടില്ല. അല്‍പ്പം വായ തുറന്നിരുന്ന നിലയിലായതിനാല്‍ വായിലെ പല്ലുകളും അഴുകാത്തത് ദൃശ്യം. മൃതദേഹ പരിശോധനയ്ക്കായി എത്തിയ ഡോക്ടര്‍മാരുടെ വാക്കുകളാണിത്.

1933ല്‍ പീയൂസ് പതിനൊന്നാമന്‍ പാപ്പ ബര്‍ണ്ണാദത്തയെ വിശുദ്ധയായി നാമകരണം ചെയ്തു. നെവേര്‍സിലെ വി. ഗില്‍ഗാര്‍ഡിന്റെ മഠത്തിലെ ചാപ്പലില്‍ വിശുദ്ധയുടെ അഴുകാത്ത ശരീരം ഇന്നും സൂക്ഷിക്കപ്പെടുന്നു.

സിസ്റ്റേഴ്‌സ് ഓഫ് ദ നോട്ട്രെ ഡെയിമിലെ സന്യാസിനിയ വി. ബര്‍ണ്ണാദത്ത ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ചു. 14-ാമത്തെ വയസ്സുമുതല്‍ മാതാവിന്റെ ദര്‍ശനങ്ങള്‍ കിട്ടിത്തുടങ്ങി. ലൂര്‍ദ്ദിനടുത്തുള്ള ഗേവ് നദിയക്കരയിലെ ഗുഹയില്‍ വച്ച് ഫെബ്രുവരി 11, 1858ല്‍ വിശുദ്ധയ്ക്ക് ആദ്യമായി മാതാവിന്റെ ദര്‍ശനമുണ്ടായി. പിന്നീട് ആഴ്ചകളോളം മാതാവ് വിശുദ്ധയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയും ദര്‍ശനം നല്‍കുകയും ചെയ്തു.

മാതാവ് പ്രത്യക്ഷപ്പെട്ട് രണ്ടാഴ്ചകള്‍ക്ക് ശേഷം ഗുഹയില്‍ നിന്നും ചെറിയ ഉറവ രൂപപ്പെട്ടു. അതില്‍ നിന്നുള്ള വെള്ളം രോഗികകള്‍ക്കും മുടന്തര്‍ക്കും സൗഖ്യം നല്‍കി. ഒരുമാസങ്ങള്‍ക്കു ശേഷം, ഓഗസ്റ്റ് 25ന് വിശുദ്ധയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട സ്ത്രീ താന്‍ പരിശുദ്ധ കന്യകാമറിയമാണെന്ന് വെളിപ്പെടുത്തി. ദര്‍ശനം നടന്ന സ്ഥലത്ത് ചാപ്പല്‍ പണിയണമെന്നും മാതാവ് വിശുദ്ധയോട് പറഞ്ഞു.

അധികാരികള്‍ വിശുദ്ധയുടെ വാക്കുകളെ അവിശ്വസിച്ചു. എന്നാല്‍ വി. ബര്‍ണ്ണാദത്ത
തനിക്കുണ്ടായ ദര്‍ശനങ്ങളില്‍ വിശ്വസ്തത പുര്‍ത്തി. ഗുഹയിലെ ഉറവ തടയുവാനും ചാപ്പലിന്റെ പണി വൈകിപ്പിക്കുവാനും അധികാരികള്‍ ശ്രമിച്ചു. ഗുഹയിലെ ഉറവയില്‍ നിന്നുള്ള ജലത്തില്‍ നിന്ന് ഫ്രാന്‍സിലെ ഭരണാധികാരിയായി യുജീനയുടെ കുഞ്ഞിന് രോഗ ശാന്തി ലഭിച്ചതോടെ അവര്‍ ചാപ്പലിന്റെ പണികളില്‍ ഇടപെട്ടു. അവിടെ ദേവാലയം പണികഴിപ്പിച്ചു.

1866ല്‍ സന്യാസവ്രതം സ്വീകരിച്ച വിശുദ്ധ ബര്‍ണ്ണാദത്ത അധികനാള്‍ ജീവിച്ചിരുന്നില്ല. മാറാരോഗം പിടിപെട്ട വിശുദ്ധ 1879ല്‍ മരിച്ചു.

 

നീതു മെറിന്‍

You must be logged in to post a comment Login