1500 വര്‍ഷം പഴക്കുമുള്ള ദേവാലയം ജറുസലേമിനടുത്ത് കണ്ടെത്തി

1500-year-old-church-israelജറുസലേമില്‍ നിന്നും 13 കിലോമീറ്റര്‍ വടക്കുള്ള അബു ഘോഷ് വില്ലേജില്‍നിന്നും 1,500 വര്‍ഷം പഴക്കമുള്ള ക്രൈസ്തവദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ബൈസന്റൈന്‍ കാലഘട്ടത്തില്‍ നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്ന ദേവാലയം ജറുസലേമിനെയും ടെല്‍ അവീവിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈവേയുടെ നിര്‍മ്മാണപ്രവര്‍ത്തികള്‍ക്കിടെയാണ് കണ്ടെത്തിയത്.

16 മീറ്റര്‍ നീളമുള്ള ദേവാലയം വിവിധ നിറങ്ങളുപയോഗിച്ചാണ് പണിതിരിക്കുന്നത്. ദേവാലയത്തിനുള്ളില്‍ നിന്നും കുരിശിന്റെയും എണ്ണവിളക്കുകളുടേയും നാണയങ്ങളുടേയും മാര്‍ബിള്‍ ഫലകങ്ങളുടേയും ഗ്ലാസ് പാത്രങ്ങളുടേയും അവശിഷ്ടങ്ങളും കണ്ടെത്തി..

You must be logged in to post a comment Login