1500 വര്‍ഷം പഴക്കമുള്ള ലാറ്റിന്‍ ബൈബിള്‍ കമന്ററി കണ്ടെടുത്തു

1500 വര്‍ഷം പഴക്കമുള്ള ലാറ്റിന്‍ ബൈബിള്‍ കമന്ററി കണ്ടെടുത്തു

ബ്രിമ്മിംങ്ഹാം: ആയിരത്തിയഞ്ഞൂറിലേറെ വര്‍ഷം പഴക്കമുള്ള ലത്തീന്‍ ബൈബിള്‍ കമന്ററി കണ്ടെടുക്കപ്പെട്ടു. കൊളോണ്‍ കത്തീഡ്രലിലെ ലൈബ്രററിയില്‍ നിന്നാണ് ഈ പുരാതന രേഖ കണ്ടെടുക്കപ്പെട്ടത്. ലത്തീനില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം നടത്തി ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു.

നാലാം നൂറ്റാണ്ടില്‍ അക്വീലിയായിലെ ബിഷപ് ഫോര്‍ത്തുനാത്തൂസാണ് ബൈബിള്‍ ഭാഷ്യം രചിച്ചത്. ഇതിന്റെ യഥാര്‍ത്ഥരൂപം 2012 ല്‍ സാല്‍സ് ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ഡോ ലൂക്കാസ് ഡോര്‍ഫ്ബൗര്‍ കണ്ടെടുത്തിരുന്നു. ഫോര്‍ത്തുനാത്തൂസി്‌ന്റെ കൈയെഴുത്തുപ്രതി വ്യാപകമായി അറിയപ്പെട്ടിരുന്ന ഒന്നായിരുന്നു. ബാക്കിയുള്ളവ എന്നേയ്ക്കുമായി നഷ്ടപ്പെട്ടുപോയെന്നാണ് കരുതപ്പെട്ടിരുന്നത്. വിശുദ്ധ ജെറോം വിശുദ്ധരെക്കുറിച്ചുള്ള തന്റെ കൃതിയില്‍ ഈ രേഖകളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടായിരുന്നു.

100പേജുള്ള കയ്യെഴുത്തുപ്രതിയാണ് ഡോ.ഡോര്‍ഫ്ബൗര്‍ കൊളോണ്‍ ലൈബ്രററിയില്‍ നിന്ന് കണ്ടെടുത്തത്.2002 ല്‍ ഇത് ഡിജിറ്റിലൈസ് ചെയ്തിരുന്നു. എങ്കിലും ബാക്കിയുള്ള കൈയെഴുത്തുപ്രതികളെക്കുറിച്ചുള്ള ആകാംക്ഷ ഡോര്‍ഫ്ബൗറിലുണ്ടായിരുന്നു.

സുവിശേഷത്തെക്കുറിച്ചുള്ള അറിയപ്പെടുന്നതില്‍ വച്ചേറ്റവും പഴക്കമുള്ള ലത്തീന്‍ കമന്ററിയാണിത്.160 അധ്യായങ്ങളുള്ള ഈ കമന്ററി പ്രധാനമായും വിശുദ്ധ മത്തായിയുടെ സുവിശേഷത്തെ കേന്ദ്രമാക്കിയുള്ളതാണ്. എന്നാല്‍ ലൂക്ക, മത്തായി, മാര്‍ക്കോസ് എന്നിവരുടെ സുവിശേഷങ്ങളും ഉള്‍പ്പെടുന്നുണ്ട്.

You must be logged in to post a comment Login