15,000 ഇറാക്കി ക്രൈസ്തവര്‍ ഈ മാസം വീടുകളിലേക്ക് മടങ്ങും

15,000 ഇറാക്കി ക്രൈസ്തവര്‍ ഈ മാസം വീടുകളിലേക്ക് മടങ്ങും

നിനവെ പ്ലെയ്ന്‍: ഈ മാസം 15,000 ഓളം ക്രൈസ്തവര്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. മൂവായിരം കുടുംബങ്ങളാണ് മടങ്ങിപ്പോകാനായി കാത്തിരിക്കുന്നത്. ഐഎസ് ഭീകരത കാരണം ജീവിതം വഴിമുട്ടിയവരായിരുന്നു ഇവര്‍.

തങ്ങളുടെ കുട്ടികളെ സുരക്ഷിതരായി സ്‌കൂളുകളില്‍ അയ്ക്കുന്നതിനെക്കുറിച്ചുള്ള ആകുലതകള്‍ മാതാപിതാക്കള്‍ക്കുണ്ട് ബാഗ്ദാദ് ഗവണ്‍മെന്റ് ക്രൈസ്തവരെ തിരികെ വരാനും പൊതുസ്ഥലങ്ങളില്‍ ജോലി ചെയ്യാനും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ഫാ. ഹെലേംബാ പറയുന്നു നിനവെ പുനരുദ്ധാരണ കമ്മിറ്റിയുടെ ചെയര്‍മാനാണ് ഇദ്ദേഹം.

ഏകദേശം ആയിരത്തോളം വീടുകളുടെ പുനര്‍നിര്‍മ്മാണം ഇതിനകം നിനവെ പ്ലെയ്‌നില്‍ നടന്നിട്ടുണ്ട് എന്നാല്‍ 12,000 വീടുകളുടെ പുനനിര്‍മ്മാണം ഇനിയും അടിയന്തിരമായി നടക്കാനുണ്ട്.

You must be logged in to post a comment Login