ഐഎസ് തട്ടിക്കൊണ്ടുപോയ 16 കാരി ക്രൈസ്തവ പെണ്‍കുട്ടിക്ക് 92 ദിവസങ്ങള്‍ക്ക് ശേഷം മോചനം

ഐഎസ് തട്ടിക്കൊണ്ടുപോയ 16 കാരി ക്രൈസ്തവ പെണ്‍കുട്ടിക്ക് 92 ദിവസങ്ങള്‍ക്ക് ശേഷം മോചനം

കെയ്‌റോ: മൂന്നുമാസം നീണ്ടുനിന്ന ഐഎസ് തടവില്‍ നിന്ന് ഒടുവില്‍ മേരിലിന് മോചനം. ഇനി അവള്‍ക്ക് വീടിന്റെ സുരക്ഷിതത്വങ്ങളില്‍ ആശ്വാസം കണ്ടെത്താം. വേള്‍ഡ് വാച്ച് മോനിട്ടര്‍ റിപ്പോര്‍ട്‌സ് ആണ് ഈ പതിനാറുകാരിയുടെ മോചനവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സെപ്തംബര്‍ 30 ന് പോലീസ് ഭീകരരെ അറസ്റ്റ് ചെയ്യുകയും പെണ്‍കുട്ടിയെ രക്ഷപെടുത്തുകയുമായിരുന്നു. ജൂണ്‍ 28 മുതലാണ് മേരിലിനെ കാണാതായത്. നിര്‍ബന്ധിതവിവാഹമോ വില്പനയോ നടന്നിരിക്കാം എന്നായിരുന്നു എല്ലാവരുടെയും നിഗമനം. എന്നാല്‍ മേരിലിന്‍ നഗരത്തില്‍ തന്നെയുണ്ടെന്ന് വിവരം ലഭിക്കുകയും പിന്നീട് പോലീസ് അവളെ മോചിപ്പിക്കുകയുമായിരുന്നുവെന്ന് ഫാ. ബുട്രോസ് പറയുന്നു.

തങ്ങളുടെ പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരമായാണ് ഈ മോചനവാര്‍ത്ത അദ്ദേഹം വിലയിരുത്തുന്നത്. പല ക്രൈസ്തവപെണ്‍കുട്ടികളെയും നിര്‍ബന്ധപൂര്‍വ്വം ഇസ്ലാം വിവാഹം കഴിപ്പിക്കുകയും പി്ന്നീട് അവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുകയും ചെയ്യുന്നത് ഇവിടെ സാധാരണ സംഭവമായി മാറിക്കഴിഞ്ഞു.

മുസ്ലീമാക്കാന്‍ വേണ്ടി മാത്രമാണ് ഇവരെ പുരുഷന്മാര്‍ വിവാഹം കഴിക്കുന്നത്്. അതിന് ശേഷം ഭാര്യയെന്ന നിലയില്‍ യാതൊരു പരിഗണനയും അവര്‍ക്ക് കിട്ടാതെ പോകുകയും തിരസ്‌ക്കരിക്കപ്പെടുകയും ചെയ്യുന്നു. ലൈംഗികമായും ശാരീരികമായും ദുരുപയോഗിക്കപ്പെടുകയും ചെയ്യുന്നു.

 

You must be logged in to post a comment Login