177 വര്‍ഷം പഴക്കമുള്ള ലിവര്‍ പൂള്‍ ദേവാലയത്തില്‍ അവസാന ബലിയും കഴിഞ്ഞു!

177 വര്‍ഷം പഴക്കമുള്ള ലിവര്‍ പൂള്‍ ദേവാലയത്തില്‍ അവസാന ബലിയും കഴിഞ്ഞു!

liverpoolസെന്റ് ഓസ്റ്റീന്‍ പള്ളിയിലെ 177 വര്‍ഷങ്ങള്‍ നീണ്ട ദിവ്യബലി അര്‍പ്പണങ്ങള്‍ക്ക് കഴിഞ്ഞ ബുധനാഴ്ച തിരശ്ശീല വീണു. ലിവര്‍പൂളിലെ ഗ്രാസന്‍ഡലേയിലെ സെന്റ് ഓസ്റ്റീന്‍ പള്ളിയിലാണ് 250 ആളുകള്‍ പങ്കെടുത്ത അവസാന ദിവ്യ ബലി നടന്നത്.

സെന്റ് ഓസ്റ്റീന്‍ ദേവാലയത്തില്‍ വച്ചു നടന്ന അവസാന ദിവ്യബലിയില്‍ ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍കോം മാക് മോഹന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആംബിള്‍ഫോര്‍ത്തിലെ ആബട്ടായ കുത്ത്‌ബേര്‍ട്ട് മാഡന്‍ സുവിശേഷ പ്രസംഗം പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷം ആംബിള്‍ഫോര്‍ത്തിലെ സന്യാസികള്‍ സേവനം ചെയ്തു വരികയായിരുന്നുവെങ്കിലും പിന്നീട് അവര്‍ ലിവര്‍പൂളിലെ അതിരൂപതയ്ക്ക് കൈമാറി.
‘വിശ്വാസികള്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന വിഷമങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ഞാനോ ആര്‍ച്ച് ബിഷപ്പ് മക്മഹോനോ മനസ്സിലാക്കാതിരിക്കുന്നില്ല’, ആബട്ട് കുത്ത്‌ബേര്‍ട്ട് പറഞ്ഞു.
‘അവസാനത്തെ ദിവ്യബലി തികച്ചും അനുയോജ്യമായിരുന്നു. കാരണം, ഓരോ ദിവ്യബലിയിലും നാം യേശുവിന്റെ സ്‌നേഹത്തെയും മരണത്തെയും ഉത്ഥാനത്തെയുമാണ് അനുസ്മരിക്കുന്നത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവസാനത്തെ ദിവ്യബലി ഏറ്റവും നല്ലതായിരുന്നു. ഇടവകാംഗങ്ങള്‍ തങ്ങളുടെ ദേവാലയം നഷ്ടപ്പെടുന്നതില്‍ ദു:ഖിതരായിരുന്നു. എന്നാല്‍ എല്ലവരും മനസ്സിലാക്കേണ്ട രീതിയില്‍ കാര്യങ്ങള്‍ ഗ്രഹിച്ചു, ആംബിള്‍ഫോര്‍ത്തിന്റെ വക്താവ് പറഞ്ഞു. സെന്റ് ഓസ്റ്റീന്‍ ദേവാലയത്തിന് ആംബിള്‍ഫോര്‍ത്തിലെ ബെനഡിക്ടന്‍ സഭയാണ് രൂപം കൊടുത്തത്. അത് അവരുടെ സ്വത്തായി നിലകൊള്ളുകയും 2012 വരെ സേവനം ചെയ്യുകയും ചെയ്തു. സന്യാസികള്‍ പിന്നീട് ശുശ്രൂഷ അതിരൂപതയ്ക്ക് അടുത്ത മൂന്നു വര്‍ഷത്തേയ്ക്ക് കൈമാറി, അതിരൂപതയിലെ കുറിപ്പില്‍ വ്യക്തമാക്കുന്നു.
അതിരൂപത ഇനിമുതല്‍ സെന്റ് ഓസ്റ്റീന്‍ ദേവാലയം ഏറ്റെടുക്കുകയില്ല. സെന്റ് ഓസ്റ്റീന്‍ ദേവാലയത്തില്‍ നിന്നും ഒരുമൈല്‍ അകലെയാണ് സെന്റ് ഫ്രാന്‍സിസ് ദേവാലയം. വിശുദ്ധ ബലിക്കായി ആളുകള്‍ക്ക് അവിടേക്ക് പോകാം, കുറിപ്പില്‍ വ്യക്തമാക്കുന്നു. തെക്കന്‍ ലിവര്‍പൂള്‍ പ്രദേശത്തെ സഭാ പരിപാലന കാര്യവുമായി സെന്റ് ഒാസ്റ്റീന്‍ അടുത്തു നില്‍ക്കില്ലെന്നും കുറിപ്പില്‍ പറയുന്നു.
ഹിസ്റ്റോറിക് ചര്‍ച്ചസ് കമ്മറ്റിയുടെ തീരുമാനപ്രകാരം സെന്റ് ഓസ്റ്റീന്‍ ദേവാലയം പരിശുദ്ധ കര്‍മ്മങ്ങളില്‍ നിന്നും വിട്ടു നില്‍ക്കും. കെട്ടിടവും അതിലെ വസ്തുക്കളും എന്തു ചെയ്യുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല എന്ന് അതിരൂപതയുടെ വക്താവ് അറിയിച്ചു..

You must be logged in to post a comment Login