18 മണിക്കൂര്‍ അമ്മയുടെ ഉദരത്തില്‍ വെന്തുരുകി, പുറത്തു വന്നത് ജീവനോടെ!

18 മണിക്കൂര്‍ അമ്മയുടെ ഉദരത്തില്‍ വെന്തുരുകി, പുറത്തു വന്നത് ജീവനോടെ!

ദൈവത്october_babyതിന്റെ പദ്ധതികള്‍ മനുഷ്യന്റെ ചിന്തകള്‍ക്കുമപ്പുറമാണ്. അല്ലായിരുന്നെങ്കില്‍ ജിയാന ജെസ്സന്‍ എന്ന 38 കാരി ഇന്നും ജീവിച്ചിരിക്കുന്നത് എങ്ങനെയാണ്? അവിശ്വസനീയമായ ജീവിതകഥയാണ് ജിയാനയുടേത്.

അമ്മയുടെ വയറ്റില്‍ വെച്ച് അതിക്രൂരമായ ഭ്രൂണഹത്യാശ്രമത്തെ അതിജീവിച്ച വ്യക്തിയാണ് ജിയാന ജെസ്സന്‍. മരിക്കണമെന്ന് സ്വന്തം അമ്മ പോലും തീരുമാനിച്ചപ്പോഴും ജീവിച്ചിരിക്കണമെന്നായിരുന്നു ദൈവഹിതം. 18 മണിക്കൂര്‍ അമ്മയുടെ ഉദരത്തില്‍ കിടന്ന് അവള്‍ വെന്തുരുകി. പക്ഷേ പുറത്തുവന്നത് ജീവനോടെയാണ്, സെറിബ്ല്രല്‍ പാഴ്‌സി എന്ന രോഗം അവള്‍ക്ക് അകമ്പടി സേവിച്ചു.

എന്നാല്‍ ജിയാന ഒട്ടും നിരാശയല്ല. ഭ്രൂണഹത്യക്കെതിരായ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ഇന്നവള്‍ മുന്‍പന്തിയിലുണ്ട്. ‘ഞാനിന്നു ജീവിച്ചിരിക്കുന്നത് ദൈവത്തിന്റെ കരുണ കൊണ്ടാണ്. ക്രിസ്തുവാണ് എന്റെ ശക്തി. അവനില്ലെങ്കില്‍ ഞാനൊന്നുമല്ല. ഈ രോഗം പോലും ദൈവത്തിന്റെ സമ്മാനമാണ്’, ജിയാന പറയുന്നു.

തന്റെ അമ്മയോടു ക്ഷമിക്കാന്‍ വിശ്വാസം ജിയാനക്ക് കരുത്തു നല്‍കി. ഡയാന ഡി പോള്‍ എന്ന സ്ത്രീയാണ് ജിയാനയെ ദത്തെടുത്തു വളര്‍ത്തിയത്. ജിയാന ജസ്സന്റെ ജീവിതകഥ ആസ്പദമാക്കി ‘ഒക്ടോബര്‍ ബേബി’ എന്ന സിനിമയും ഇറങ്ങിയിട്ടുണ്ട്.

You must be logged in to post a comment Login