2015; ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ രക്തം ചിന്തിയ വര്‍ഷം

വാഷിംങ്ടണ്‍: ലോകമെങ്ങുമായി 2013 ല്‍ 2,100 ക്രൈസ്തവര്‍ വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചുവെങ്കില്‍ കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ടവരുടെ എണ്ണം 7,100 ആയി വര്‍ദ്ധിച്ചതായി ഓപ്പന്‍ ഡോര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2015 ല്‍ ക്രൈസ്തവവിരോധം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. നാല്പതിനായിരത്തോളം ക്രൈസ്തവര്‍ നൈജീരിയായില്‍ മാത്രമായി കൊല ചെയ്യപ്പെട്ടു. 1200 പേര്‍ സെന്‍ട്രല്‍ ആഫ്രിക്കയില്‍ കൊല്ലപ്പെട്ടു. 2,400 ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു.

നോര്‍ത്ത് കൊറിയ ലോകത്തില്‍ ക്രൈസ്തവര്‍ക്ക് ഏറ്റവും കൂടുതല്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള രാജ്യമാണ്. 24.5 മില്യന്‍ ജനസംഖ്യയില്‍ 300,000 ആണ് ഇവിടെ ക്രൈസ്തവര്‍

. മതപീഡനത്തിന് ഇരകളാകുന്ന ക്രൈസ്തവരെ അറുപത് വര്‍ഷമായി സഹായിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് ഓപ്പന്‍ ഡോര്‍സ്. ഡച്ചുകാരനായ ബ്രദര്‍ ആന്‍ഡ്രുവാണ് സ്ഥാപകന്‍. ക്രിസ്തുമതത്തിന് കര്‍ശനമായ നിരോധനം ഏര്‍പ്പെടുത്തിയിരുന്ന ഈസ്റ്റേണ്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് രഹസ്യമായി ഇദ്ദേഹം ബൈബിള്‍ കടത്തിക്കൊണ്ടുപോയിരുന്നു. അറുപത് രാജ്യങ്ങളില്‍ സംഘടന ഇന്ന് പ്രവര്‍ത്തിക്കുന്നു.

You must be logged in to post a comment Login