2016 …എന്താണ് മനസ്സില്‍?

ദാ വന്നു, 2016!

പുതിയ പ്രഭാതം, പുതിയ വര്‍ഷം.. നാണിച്ച് നാണിച്ച് പടികയറിവരുന്ന നവോഢയെപ്പോലെ 2016 വരുമ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സിലുള്ളത്? ഇതാ, കേരളത്തിന്റെ വിവിധ മതസാമൂഹികസാംസ്‌കാരിക മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികള്‍ പുതുവര്‍ഷത്തെക്കുറിച്ചുള്ള തങ്ങളുടെ ചിന്തകള്‍ പങ്കുവയ്ക്കുന്നു. വിവിധ പ്രായത്തിലുള്ളവര്‍..വിവിധ ജീവിതാവസ്ഥയിലുള്ളവര്‍.. ഇവരുടെ ചിന്തകള്‍ നമ്മുടെ ചിന്തകളാണോ..നമ്മുടെ ചിന്തകള്‍ക്ക് ഇവരുടെ ചിന്തകളുമായി ചേര്‍ച്ചയുണ്ടോ? ഇവര്‍ പറയുന്നത് എന്തെന്ന് നമുക്ക് കാതോര്‍ക്കാം…

 

1(1)ബ്ര. മാവുരൂസ് മാളിയേക്കല്‍: ഏതാനും ചോദ്യങ്ങളാണ് മാവൂരൂസ് ബ്രദര്‍ പുതുവര്‍ഷത്തിന്റെ ചിന്തയ്ക്കായി മുന്നോട്ട’ുവയ്ക്കുന്നത്. മനുഷ്യാ നീ ആരാണ്? സഹോദരാ നീ എവിടെ നിന്ന് വന്നു? ഈ ഭൂമിയിലേക്ക് നീ എന്തിന് വന്നു? സഹോദരാ നിന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്താണ്? ഇപ്പോഴുള്ള നിന്റെ ജീവിതരീതി നിന്റെ ലക്ഷ്യത്തിലെത്താന്‍ സഹായകരമാണോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തലായാണ് മാവുരൂസ് ബ്രദര്‍ പുതുവര്‍ഷത്തെ കാണുന്നത്. ഇനിയെങ്കിലും ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ വര്‍ഷമെങ്കിലും അതിന് ഉത്തരം കണ്ടെത്തുകയും അതിന് അനുസരിച്ച് ജീവിക്കുകയും വേണമെന്ന് ബ്രദര്‍ ഓര്‍മ്മിപ്പിക്കന്നുു.. ജീവിതചര്യകളിലെ മാറ്റമാണ് നമുക്കുണ്ടാവേണ്ടതെന്ന് ഇദ്ദേഹം പറയുന്നു. ജീവിതരീതി മാറുന്നില്ലെങ്കില്‍ ദീര്‍ഘകാലം ജീവിച്ചിരുന്നാലും അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. മാനസാന്തരപ്പെടേണ്ട ജീവിതങ്ങള്‍ക്കായി വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിയഞ്ചാം അധ്യായം 41- 46 തിരുവചനങ്ങള്‍ വായിക്കുക എന്നും ബ്ര. മാവുരൂസ് പറയുന്നു. ഇതാണ് എന്റെ പുതുവര്‍ഷ സന്ദേശവും.

( തെരുവോരങ്ങളിലെ ജീവിതങ്ങള്‍ക്കായി സ്വജീവിതം ഉഴിഞ്ഞുവച്ച ത്യാഗിയാണ് ബ്ര. മാവുരൂസ്. സിഎംഐ സഭാംഗമായിരുന്ന ഇദ്ദേഹം കൂടുതല്‍ ത്യാഗോജ്്വലമായ ജീവിതത്തിന് വേണ്ടി സഭയില്‍ നിന്ന് വിടുതല്‍ നേടി തെരുവുകു’ട്ടികള്‍ക്കായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇപ്പോഴും കാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവം).

 

GetAttachment (1)ഏ കെ പുതുശ്ശേരി: കാരുണ്യത്തിന്റെ വര്‍ഷം, കാരുണ്യത്തിന്റെ വര്‍ഷം എന്ന് എല്ലാവരും പറയുന്നു. പക്ഷേ കാരുണ്യം, കാരുണ്യം എന്ന് പ്രസംഗിക്കുന്നതല്ലാതെ മറ്റുള്ളവരോട് കാരുണ്യം കാണിക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ? ഇതാണ് ഏകെ പുതുശ്ശേരിയുടെ പ്രതികരണം. അതുകൊണ്ട് അദ്ദേഹം പറയുന്നു പ്രസംഗിക്കുന്ന കാരുണ്യം പ്രാവര്‍ത്തികമാക്കുക എന്നതാണ് പുതുവര്‍ഷത്തെക്കുറിച്ചുള്ള തന്റെ സ്വപ്‌നമെന്ന്. പുതുവര്‍ഷത്തെക്കുറിച്ച് നിരവധി ആശങ്കകളും ഇദ്ദേഹത്തിനുണ്ട്. പല രൂപത്തിലുള്ള ആശങ്കകള്‍. രാഷ്ട്രീയക്കാരുടെ അഴിമതികള്‍, വിലക്കയറ്റം, സാധാരണക്കാര്‍ നേരിടു വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍. അതിനാല്‍ അധികാരികളുടെ മനപ്പരിവര്‍ത്തനത്തിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. നിത്യവുമുള്ള തന്റെ പ്രാര്‍ത്ഥനകള്‍ അത്തരത്തിലുള്ളതുകൂടിയാണ് എന്ന് ഓര്‍മ്മിപ്പിക്കാനും അദ്ദേഹം മറന്നില്ല. അഴിമതിരഹിത ലോകം..ഏകെ പുതുശ്ശേരിയുടെ വലിയ സ്വപ്‌നങ്ങളിലൊന്നാണിത്. എണ്‍പത്തിയൊന്നാം വയസില്‍ എത്തിനില്ക്കുന്ന പുതുശ്ശേരി തന്നെ ഇതുവരെ നയിച്ച ദൈവത്തിന് നന്ദി പറയാനും പുതുവര്‍ഷം ഉപയോഗിക്കുന്നു.

( സാഹിത്യകാരനും നാടകകൃത്തും ഗാനരചയിതാവുമാണ് ഏ കെ പുതുശ്ശേരി. ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്‌നേഹിക്കാന്‍ എന്ന പ്രശസ്തമായ ഗാനം എഴുതിയത് ഇദ്ദേഹമാണ്).


capistan lopezഫാ. കാപ്പിസ്റ്റന്‍ ലോപ്പസ്:
പുതുവര്‍ഷത്തിലെ സ്വപ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് കാപ്പിസ്റ്റന്‍ ലോപ്പസ് പറഞ്ഞത് ഒരു അനുഭവമാണ്. ‘കഴിഞ്ഞ ഞായറാഴ്ച മതബോധനം കഴിഞ്ഞ് ഒരു ടീച്ചര്‍ ഓഫീസ് മുറിയിലെത്തി. എന്തോ ഒരു അബദ്ധത്തിന് ക്ഷമ ചോദിക്കാന്‍ വന്നതാണ്. നല്ല തിരക്കുള്ള സമയം. മൂഡും ശരിയല്ല. ഞാന്‍ ശബ്ദമുയര്‍ത്തി സംസാരിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ വളരെ ശാന്തമായി ടീച്ചര്‍ പറഞ്ഞു. അച്ചാ കരുണയുടെ വര്‍ഷമല്ലേ? കുറച്ചുകൂടി ശാന്തമാവാം.. ഞാന്‍ പെട്ടെന്ന് തണുത്തുപോയി.. അതെ പുതിയ വര്‍ഷത്തിലെ എന്റെ ഒരു തീരുമാനവും സ്വപ്‌നവും അതുതന്നെയാണ്. കുറച്ചുകൂടീ കരുണയോടെ പെരുമാറുക..ശാന്തമാകുക..

( വരാപ്പുഴ അതിരൂപതാംഗവും സിഎസി മുന്‍ ഡയറക്ടറുമായ
കാപ്പിസ്റ്റന്‍ ലോപ്പസ് അച്ചന്‍ അമ്മമരം, ഐ ബിലിവ് എന്നീ മെഗാ സ്റ്റേജ് ഷോകളുടെ അമരക്കാരനാണ്. പെരുമാള്‍പ്പടി ഇടവകവികാരി).

 

GetAttachmentസുനില്‍ ജോസ് സിഎംഐ: ദൈവത്തിന്റെ കരുണ മനുഷ്യന്റെ സ്ഥലത്തും സമയത്തും ഇറങ്ങിവന്നതിന്റെ പേരാണ് യേശുക്രിസ്തു. ഇങ്ങനെയാണ് സുനിലച്ചന്‍ തുടങ്ങിയത്. കരുണയുടെ വര്‍ഷത്തിലൂടെ കടന്നുപോകുമ്പോള്‍ അതുകൊണ്ട് തന്നെ അച്ചന് കരുണയെക്കുറിച്ച് പറയാതിരിക്കാനാവില്ല. സമയവും കരുണയും തമ്മില്‍ ബന്ധമുണ്ടെന്നാണ്
അച്ചന്റെ വിശ്വാസം. ഒരു വര്‍ഷം എനിക്ക്തന്നത്
ദൈവത്തിന്റെ കരുണയാണ്. ദൈവത്തിന്റെ കയ്യില്‍ കൃത്യമായ സമയകണക്കുകളുണ്ട്.. ആ സമയത്തിനുള്ളില്‍ ചെയ്യാനുളളത് ചെയ്തുതീര്‍ക്കാന്‍ ബാധ്യസ്ഥരുമാണ് നമ്മള്‍. ദൈവത്തിന്റെ കരുണയുടെ സമയത്ത് മറ്റുള്ളവര്‍ക്ക് കൂടുതല്‍ നന്മ ചെയ്യുക, അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് പുതുവര്‍ഷത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങളിലൊന്ന്. അതൊരു പക്ഷേ മറ്റുള്ളവരെ കേള്‍ക്കുന്നതായിരിക്കും..നല്ലഒരു പുസ്തകം വായിക്കുന്നതായിരിക്കും..പുഞ്ചിരി സമ്മാനിക്കുന്നതായിരിക്കും..കഴിയുന്നത്രവിധത്തില്‍ സഹായിക്കുന്നതായിരിക്കും. അതുകൊണ്ട് എന്റെ സമയം മറ്റുള്ളവര്‍ക്കായി നല്കാന്‍ ശ്രമിക്കും.’

( സിഎംഐ സന്ന്യാസസഭാംഗമായ സുനിലച്ചന്‍ അധ്യാപകനും കവിയും ചിത്രകാരനുമാണ്. പൂവു കൊണ്ട് പൂരിപ്പിക്കേണ്ട ഇടങ്ങള്‍, ഇരുപുറത്തില്‍ കവിയാതെയും എന്നിവയാണ് കൃതികള്‍)

Sr. Shobhaസിസ്റ്റര്‍ ശോഭ സിഎസ്എന്‍: മനുഷ്യര്‍ പരസ്പരം സഹിഷ്ണുതയോടെ ജീവിക്കു ഒരു കാലമാണ് സിസ്റ്റര്‍ ശോഭ പുതുവര്‍ഷത്തെക്കുറിച്ച് കാണുന്ന സ്വപ്‌നങ്ങളിലൊന്ന്. മതവൈരത്തിന്റെയും മതഭീകരതയുടെയും കാലത്ത് മതത്തെ വച്ചുകൊണ്ടുള്ള വിലപേശലുകള്‍ക്കും സ്വാര്‍ത്ഥപരമായ ദുരുപയോഗങ്ങള്‍ക്കും ഇടയില്‍ ജീവിക്കുമ്പോള്‍ മനുഷ്യര്‍ പരസ്പരം സഹിഷ്ണുത കാണിച്ചിരുുവെങ്കില്‍ ഈ ലോകത്ത് പലതും ഒഴിവാക്കാമായിരുന്നുവെന്നു സിസ്റ്റര്‍ പറയുന്നു. 2016 നെ ക്കുറിച്ച് മാത്രമുള്ള സ്വപ്‌നമല്ല ഇത് ലോകത്തെന്നും പുലരേണ്ട, നിലനില്‌ക്കേണ്ട ഒന്നിനെക്കുറിച്ചുള്ള തന്റെ സ്വപ്‌നമാണിതെന്നും സിസ്റ്റര്‍ പറയുന്നു. വ്യക്തിപരമായി കൂടുതല്‍ വിശുദ്ധിയിലും നന്മയിലും പ്രാര്‍ത്ഥനയിലും ജീവിക്കുക എന്നതും തന്റെ സ്വപ്‌നമാണ്. ശോഭ സിസ്റ്റര്‍ പറയുന്നു.

( നസ്രത്ത് സന്യാസസഭാംഗമായ സിസ്റ്റര്‍ ശോഭ അങ്കമാലിയില്‍ നിന്ന് പ്രസിദ്ധീകരിക്കു അമ്മ മാസികയുടെ ചീഫ് എഡിറ്ററും അതിജീവനം, അന്യോന്യം, ഒറ്റയടിപ്പാത തുടങ്ങിയ കൃതികളുടെ കര്‍ത്താവുമാണ്).

 

blessy-eബ്ലെസി: എല്ലാ സ്വപ്‌നങ്ങളും ദൈവത്തില്‍ സമര്‍പ്പിച്ചാണ് തന്റെ ജീവിതം മുന്നോട്ടുപോവുന്നെതന്ന് ചലച്ചിത്രസംവിധായകനായ ബ്ലെസി പറയുന്നു. സ്വപ്‌നങ്ങള്‍ പ്രാര്‍ത്ഥനകളാക്കിയുളള ജീവിതം. പുതിയ കുറെ പദ്ധതികളുണ്ട് മനസ്സില്‍. എന്നാല്‍ അവയൊന്നും അനൗണ്‍സ് ചെയ്തി’ട്ടില്ല. എല്ലാ സ്വപ്‌നങ്ങളും ദൈവം അവിടുത്തെ സമയത്തിന്റെ പൂര്‍ണ്ണതയില്‍ നിറവേറ്റിത്തരുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുന്നോട്ടുപോകുന്നത്. അതുതെന്നയാണ് പുതുവര്‍ഷത്തെക്കുറിച്ചുള്ള പ്രതീക്ഷയും.

( കാഴ്ച, തന്മാത്ര,പളുങ്ക് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് തിരുവല്ലക്കാരനായ ബ്ലെസി)

 

adv sherryഅഡ്വ.ഷെറി തോമസ്: സാമൂഹികരാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞുനില്ക്കുന്ന അഴിമതിയെക്കുറിച്ചായിരുന്നു അഡ്വ. ഷെറിയുടെ വേദന. തന്മൂലം സാധാരണക്കാരന് അര്‍ഹതപ്പെട്ട നീതി ലഭിക്കാതെ പോകുന്നു. ഷെറി വ്യക്തമാക്കി. സമൂഹത്തില്‍ നിന്ന്
അഴിമതി തുടച്ചുനീക്കപ്പെടുന്നതും വര്‍ഗ്ഗീയത ഇല്ലാതാകുന്നതുമാണ് പുതുവര്‍ഷത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങളില്‍ ചിലത്. സോഷ്യല്‍മീഡിയാകളില്‍ യുവജനങ്ങളുടേതായി കാണുന്ന പ്രതികരണങ്ങള്‍ പലതും ആത്മാര്‍ത്ഥമല്ലെന്ന് വിശ്വസിക്കുന്ന ഷെറി ആത്മാര്‍ത്ഥവും സമൂഹത്തില്‍ കാതലമായ മാറ്റങ്ങള്‍ ഉളവാക്കുന്നതുമായ പ്രതികരണങ്ങള്‍ യുവജനങ്ങളില്‍ നിന്നുണ്ടാകു ന്ന കാലവും സ്വപ്‌നം കാണുന്നു.

(യുവനേതാവും കെഎല്‍സിഎ സംസ്ഥാന ജന.സെക്രട്ട’റിയുമാണ്)

 

MIYAമിയ: കരുണയുടെ വര്‍ഷത്തില്‍ കരുണയുടെ ഹൃദയവാതില്‍ കൂടുതലായി തുറക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് യുവചലച്ചിത്രതാരം മിയ പറയുന്നു. ചെറുപ്പം മുതല്‍ക്കേ കരുണ ചെയ്യണം എന്ന് കേട്ടുവളര്‍ന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെങ്കിലും ആഗ്രഹിക്കുന്ന വിധത്തിലൊന്നും കരുണ ചെയ്യാന്‍ സാധി്ചി’ട്ടില്ല എന്നത് വലിയൊരു കുറവായി ഇപ്പോള്‍ തോന്നുന്നുണ്ട്. എന്നാല്‍ കരുണയുടെ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്ന അവസരത്തില്‍ കരുണയ്ക്കായി കൂടുതല്‍ സമയം നീക്കിവയ്ക്കണമെന്ന് ആഗ്രഹിക്കുന്നു. അതുപോലെ ചെന്നൈയിലേതുപോലെയുള്ള പ്രകൃതിദുരന്തങ്ങള്‍ ഇനിയൊരിക്കലും സംഭവിക്കരുതേയെന്ന പ്രാര്‍ത്ഥനയുമുണ്ട്. 2015 ഒരുപാട് അനുഗ്രഹങ്ങള്‍ നല്കിയ വര്‍ഷമായിരുന്നു. ആ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് കൂടുതല്‍ സന്തോഷത്തോടും പ്രതീക്ഷയോടും കൂടി 2015 ലേക്ക് കടക്കാനാണ് ആഗ്രഹിക്കുന്നത്.

( അല്‍ഫോന്‍സാമ്മ എന്ന ടെലിസീരിയലിലുടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ മിയ മെമ്മറീസ്, സലാം കാശ്മീര്‍, വിശുദ്ധന്‍, അനാര്‍ക്കലി തുടങ്ങിയ ചിത്രങ്ങളിലെ നായികയാണ്. പാലാ സ്വദേശിനി)

 

IMG_20151104_111359-254x300മിനി: കാരുണ്യപ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ മുന്നോട്ടുപോകണമെന്നാണ് തന്റെ ആഗ്രഹമെന്ന് വീട്ടമ്മയും ജീവകാരുണ്യപ്രവര്‍ത്തകയുമായ മിനി പറയുന്നു. 12 വര്‍ഷമായി ദൈവം പ്രത്യേകമായി തന്നെ പരിപാലിച്ചു നടത്തുന്നു. തുടര്‍ന്നും ആ വഴികളിലൂടെ ദൈവം തന്നെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അതിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും മിനി പറയുന്നു.

( ലവ് ആന്റ് കെയര്‍ പ്രവര്‍ത്തനങ്ങളുടെ സഹകാരിണി. പൊതിച്ചോര്‍ വിപ്ലവത്തിലൂടെ ഏറെ ശ്രദ്ധേയയായി. എറണാകുളം സ്വദേശിനി)

 

IMG_20151104_111359-254x300സിജോ അമ്പാട്ട്: ഓരോ പുതുവര്‍ഷവും ഓരോ ഓര്‍മ്മപ്പെടുത്തലാണ്. കൂടുതല്‍ നന്മ ചെയ്യണമെന്ന ഓര്‍മ്മപ്പെടുത്തല്‍. സംഘടനാപ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ യുവജനനേതാവായ സിജോ പറയുന്നു. കൂടുതല്‍ യുവജനങ്ങള്‍ കത്തോലിക്കാ യുവജനപ്രസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മുന്നോട്ടവരണമെന്നാണ് പുതുവര്‍ഷത്തെക്കുറിച്ചുള്ള ഒരു സ്വപ്നം. സമീപകാലത്തിറങ്ങിയ ചാര്‍ലി എന്ന സിനിമയിലെ ഒരു ഡയലോഗ് പോലെ നമ്മള്‍ ചെയ്യുന്ന ഒരു സഹായത്തിലൂടെ ഒരാളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞാല്‍ അതിനെക്കാള്‍ വലിയതായി മറ്റൊുമില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. എന്റെ പ്രവര്‍ത്തനങ്ങളിലൂടെ അനേകരുടെ മുഖത്ത് പുഞ്ചിരി വരുത്താന്‍ ശ്രമിക്കുക എന്നതാണ് പുതുവര്‍ഷത്തിലെ മറ്റൊരു സ്വപ്നം.

( കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി, കാസര്‍ഗോഡു സ്വദേശി)

 

(തയ്യാറാക്കിയത്: അഭിലാഷ്, അനൂപ, ലെമി
ഏകോപനം: ബിജു)

 

You must be logged in to post a comment Login