2016 ല്‍ അമേരിക്കയില്‍ പ്രോ ലൈഫ് വസന്തം വിടരുമോ?

യുഎസ് ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് ആര്‍ച്ച്ബിപ്പ് കുര്‍ട്‌സ് അങ്ങനെ ആഗ്രഹിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. പ്രോ-ലൈഫ് പ്രഫഷനലുകള്‍ക്കും സംഘടനകള്‍ക്കും ഈ വര്‍ഷത്തില്‍ കൂടുതല്‍ സംരക്ഷണവും പിന്തുണയും നല്‍കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

2016 ലെ കോണ്‍ഗ്രിസ് ഓ്മനിബസ് ഫണ്ടിംഗ് ബില്ലില്‍ അബോര്‍ഷന്‍ നോണ്‍ ഡിസ്‌ക്രിമിനേഷന്‍ ആക്ട് ഉള്‍പ്പെടുത്താതിരുന്നതിനെതിരെ ആര്‍ച്ച്ബിഷപ്പ് ആഞ്ഞടിച്ചു. പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ വൈറ്റ് ഹൗസിന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം അറിയിച്ചു. 2013 മുതല്‍ അബോര്‍ഷന്‍ നോണ്‍ ഡിസ്‌ക്രിമിനേഷന്‍ ആക്ട് നിലവിലുണ്ടെങ്കിലും അത് പ്രാബല്യത്തില്‍ വന്നിരുന്നില്ല.

ഭ്രൂണഹത്യയെ പിന്തുണയ്ക്കാത്ത സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നടപടിയ്‌ക്കെതിരായ 2005 ലെ വെല്‍ഡണ്‍ ഭേദഗതിയും സഭാ ഭേദഗതികളും പ്രോലൈഫിന് പിന്തുണ പ്രഖ്യാപിക്കുന്നവയായിരുന്നു.

ഈ പുതിയ വര്‍ഷത്തില്‍ അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ശക്തിമായ നിലപാട് ഫലം കാണുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പ്ലാന്‍ഡ് പാരന്റ്ഹുഡ് പോലുള്ള ഭ്രൂണഹത്യാഭീമന്‍മാരുടെ പതനവും അമേരിക്കയില്‍ പുതിയ പ്രോലൈഫ് വസന്തത്തിന് അടിത്തറ പാകിയേക്കും.

You must be logged in to post a comment Login