2017: ലോക സാമൂഹ്യസമ്പര്‍ക്കദിന വിഷയം പ്രഖ്യാപിച്ചു

2017: ലോക സാമൂഹ്യസമ്പര്‍ക്കദിന വിഷയം പ്രഖ്യാപിച്ചു

വത്തിക്കാന്‍: 2017 ലെ ലോക സാമൂഹ്യസമ്പര്‍ക്ക ദിനത്തിന്റെ വിഷയം പ്രസിദ്ധീകരിച്ചു. ഭയപ്പെടേണ്ട ഞാന്‍ നിന്നോടുകൂടെയുണ്ട് ( ഏശയ്യ 43:5) എന്നതാണ് വിഷയം. നമ്മുടെ കാലത്തിന് പ്രത്യാശയും ശരണവും നല്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത് എന്നത് വത്തിക്കാന്റെ മാധ്യമവിഭാഗം പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി.

പുത്രനിലൂടെ മനുഷ്യവംശത്തോട് മുഴുവനുമുള്ള ഐകദാര്‍ഢ്യം പ്രകടമാക്കിയ ദൈവം മനുഷ്യാവസ്ഥയുടെ വിവിധ തലങ്ങളിലൂടെ കടന്നുപോകുന്ന നമ്മളോട് ഇന്നും പറയുന്നു, ഭയപ്പെടേണ്ട ഞാന്‍ നിന്നോടു കൂടെയുണ്ട്. കാരണം നമുക്ക് ഒരു പിതാവുണ്ട്. നാം അവിടുത്തെ മക്കളുമാണ്. ഇക്കാര്യം മറക്കരുത്.

ക്രിസ്തുവിനോട് ഐക്യപ്പെട്ട് ജീവിക്കുന്നവര്‍ മരണത്തിന്റെ താഴ് വരയിലൂടെ സഞ്ചരിക്കുമ്പോഴും ഏത് ഇരുട്ടിലും ജീവിതവും പ്രകാശവും കണ്ടെത്തുന്നു നമ്മള്‍ ക്രൈസ്തവര്‍ക്ക് ഒരു സദ് വാര്‍ത്തയുണ്ട്. ദൈവരാജ്യം വരുമെന്ന് നാം പ്രതീക്ഷിക്കുന്നു ദൈവം നമ്മെ ജീവിതത്തിന്റെ ഏത് അവസ്ഥയിലും കൈവെടിയുകയില്ലെന്നും അവിടുന്ന് നമ്മോടുകൂടെയുണ്ടെന്നുമുള്ള സന്ദേശമാണ് അടുത്ത ലോക സാമൂഹ്യസമ്പര്‍ക്കദിനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

ഈ പ്രത്യാശയും ശരണവും ചരിത്രത്തിന് കൈമാറാന്‍ ഉള്ള അവസരം കൂടിയാണിത്. പത്രക്കുറിപ്പ് വ്യക്തമാക്കി.

You must be logged in to post a comment Login