വത്തിക്കാന്‍: ഈ വര്‍ഷം ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കൊല്ലപ്പെട്ട മിഷനറിമാരുടെ എണ്ണം 23. വത്തിക്കാന്‍ ഏജന്‍സിയാണ് ഇക്കാര്യംപുറത്തുവിട്ടത്. മോഷണശ്രമം, ഭവനഭേദനം എന്നിവയുടെ ഭാഗമായിട്ടാണ് കൂടുതല്‍ കൊലപാതകങ്ങളും നടന്നിരിക്കുന്നത്. മെക്സിക്കോ, നൈജീരിയ എന്നിവിടങ്ങളിലാണ് കൂടുതലും ക്രൂരമായ കൊലപാതകങ്ങള്‍ നടന്നിരിക്കുന്നത്. 13 വൈദികര്‍, ഒരു ബ്രദര്‍, ഒരു കന്യാസ്ത്രീ, 8 അല്മായര് എന്നിങ്ങനെയാണ് കൊല്ലപ്പെട്ട മിഷനറിമാരുടെ എണ്ണം. എന്നാല്‍ 2016 ല്‍ കൊല്ലപ്പെട്ടത് 28 മിഷനറിമാരായിരുന്നു. അതുവച്ചുനോക്കുമ്പോള്‍ 2017 ല്‍ കൊല്ലപ്പെട്ട മിഷനറിമാരുടെ എണ്ണം കുറവാണ്.
Share on Facebook
Follow on Facebook
Add to Google+
Connect on Linked in
Subscribe by Email
Print This Post

You must be logged in to post a comment Login