2018 ല്‍ പാപ്പ അയര്‍ലണ്ട് സന്ദര്‍ശിക്കുമെന്ന് ആര്‍ച്ച് ബിഷപ്

2018 ല്‍ പാപ്പ അയര്‍ലണ്ട് സന്ദര്‍ശിക്കുമെന്ന് ആര്‍ച്ച് ബിഷപ്

ഡബ്ലിന്‍: 2018 ല്‍ നടക്കുന്ന ലോക കുടുംബസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മാര്‍പാപ്പയെത്തുമെന്ന കാര്യം ആര്‍ച്ച് ബിഷപ് ദിയാര്‍മുഡ് മാര്‍ട്ടിന്‍ അറിയിച്ചു. അയര്‍ലണ്ടിലേക്കുള്ള സന്ദര്‍ശനത്തെക്കുറിച്ച് മാര്‍പാപ്പയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഞാന്‍ വരും എന്നാണ്. ഇനി എനിക്ക് വരാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്റെ പിന്‍ഗാമി തീര്‍ച്ചയായും വരും എന്നും പാപ്പ പറഞ്ഞതായി ആര്‍ച്ച് ബിഷപ് അറിയിച്ചു.

ഐറീഷ് ഇന്‍ഡിപെന്‍ഡന്റിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പേപ്പല്‍ യാത്ര സെപ്തംബറില്‍ ആരംഭിക്കുമെന്നാണ് ഊഹം.

You must be logged in to post a comment Login