ലോകയുവജനസമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

ലോകയുവജനസമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

പനാമ: 2019 ല്‍ പനാമയില്‍ നടക്കാനിരിക്കുന്ന ലോകയുവജന സമ്മേളനത്തിന്റെ ഔദ്യോഗിക ലോഗോ പനാമ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ജോസ് ഡോമിംഗോ ഉല്ലോവ പ്രകാശനം ചെയ്തു. 103 ലോഗോകളില്‍ നിന്ന് ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ത്ഥിയായ ആംബര്‍ കാല്‍വോ തയ്യാറാക്കിയ ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

അഞ്ചു ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിക്കുന്ന നക്ഷത്രങ്ങളും പനാമ കനാലും മറിയത്തിന്റെ സമര്‍പ്പണവും ലോകയുവജനസമ്മേളനത്തിന്റെ തീര്‍ത്ഥാടക ക്രൂശിതരൂപവും ലോഗോയിലുണ്ട്. ഇതാ കര്‍ത്താവിന്റെ ദാസി നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ എന്ന വാക്കുകളാണ് ലോകയുവജനസമ്മേളനത്തിന്റെ ആപ്തവാക്യം.

2019 ജനുവരി 22 മുതല്‍ 29 വരെയാണ് ലോകയുവജനസമ്മേളനം നടക്കുന്നത്.

You must be logged in to post a comment Login