21 കോപ്റ്റിക് ക്രൈസ്തവരുടെ മൃതശരീരങ്ങള്‍ കണ്ടെത്തിയത് കൃത്യസമയത്ത്

21 കോപ്റ്റിക് ക്രൈസ്തവരുടെ മൃതശരീരങ്ങള്‍ കണ്ടെത്തിയത് കൃത്യസമയത്ത്

ലിബിയ: ഐഎസ് ഭീകരര്‍ ശിരച്ഛേദം വരുത്തി കൊന്നൊടുക്കിയ 21 കോപ്റ്റിക് ക്രൈസ്തവരുടെ മൃതശരീരങ്ങള്‍ കണ്ടെത്തിയത് കൃത്യമായ സമയത്താണെന്ന് ഫാ. മക്കാര്‍ ഇസാ. ഈജിപ്തിലെ ദ വിര്‍ജിന്‍ മേരി കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ വൈദികനാണ് ഇദ്ദേഹം. 21 കോപ്റ്റിക് ക്രൈസ്തവരുടെ സ്മരണയ്ക്കായി ലിബിയായില്‍ ദേവാലയം പൂര്‍ത്തിയായ സമയത്ത് തന്നെയാണ് മൃതശരീരങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

2015 ഫെബ്രുവരിയിലാണ് ലോകമനസ്സാക്ഷിയെ നടുക്കിയ ഐഎസ് ക്രൂരത അരങ്ങേറിയത്. രക്തസാക്ഷികള്‍ക്ക് വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന ദേവാലയത്തില്‍ കണ്ടെടുക്കപ്പെട്ട ശരീരാവശിഷ്ടങ്ങള്‍ സംസ്‌കരിക്കും. ഇപ്പോള്‍ ശരീരാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

ശിരസ് ഇല്ലാത്ത ഉടലും ഓറഞ്ച് നിറത്തിലുള്ള വേഷവും കൈകള്‍ പിന്നിലേക്ക് പ്ലാസ്‌ററിക് വയര്‍ കൊണ്ട് ബന്ധിപ്പിക്കപ്പെട്ട നിലയിലായതുമായ സൂചനകളാണ് ശവശരീരം തിരിച്ചറിയാന്‍ സഹായകമായത്.

രക്തസാക്ഷികളായ ഈ വിശ്വാസധീരന്മാരുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ബന്ധുക്കള്‍ക്ക് ഒരേ സമയം സന്തോഷത്തിനും സങ്കടത്തിനും കാരണമായി.

അവരുടെ മൃതദേഹം കണ്ടെത്തിയെന്ന് അറിഞ്ഞപ്പോള്‍ മുമ്പത്തെക്കാളുമേറെ എനിക്ക് ആശ്വാസം അനുഭവപ്പെട്ടു. എനിക്കിനി അവരെ എല്ലാ ദിവസവും പള്ളിയില്‍ സന്ദര്‍ശിക്കാമല്ലോ. രക്തസാക്ഷികളിലൊരാളുടെ അമ്മ മിന അസീസ് പറഞ്ഞു.

You must be logged in to post a comment Login