നടക്കാന്‍ പോകുന്നത് ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനം

നടക്കാന്‍ പോകുന്നത് ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനം

ന്യൂകാസില്‍: ഗ്രേറ്റ് ബ്രിട്ടനില്‍ ഇതുവരെ നടന്ന ഏതു വലിയ ആത്മീയ സമ്മേളനത്തേക്കാളും വലിയ മഹാസംഭവത്തിന് രാജ്യം മുഴുവന്‍ പ്രാര്‍ഥനയോടെ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി എല്ലാ സീറോ മലബാര്‍ ദേവാലയങ്ങളിലും കുടുംബങ്ങളിലും പ്രത്യേക ഒരുക്കപ്രാര്‍ഥനകള്‍ ആരംഭിച്ചു നടന്നുവരുന്നു.

മെത്രാഭിഷേകത്തിനും തിരുകര്‍മങ്ങളുടെ വിജയത്തിനുമായി പ്രത്യേക പ്രാര്‍ഥന ഭവനങ്ങളില്‍ ചൊല്ലുവാനുള്ളത് പുറത്തിറങ്ങി. മെത്രാഭിഷേകത്തില്‍ പങ്കെടുക്കാന്‍ ജോലി സ്ഥലങ്ങളില്‍നിന്ന് ആളുകള്‍ അവധി ക്രമീകരിച്ചു തുടങ്ങി. പതിനായിരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഴമേറിയ പ്രാര്‍ഥനാ ജീവിതത്തിന്റെ ഉടമയായ  മാര്‍ ജോസഫ് പിതാവിനെ ഈ കരുണയുടെ അസാധാരണ ജൂബിലി ര്‍ഷത്തില്‍ “മിഷനറീസ് ഓഫ് മേഴ്‌സി” എന്ന പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട 1000 വൈദികരില്‍ ഒരാളായി ഫ്രാന്‍സിസ് മാര്‍പാപ്പ തെരഞ്ഞെടുത്തിരുന്നു. മാര്‍പാപ്പയ്ക്ക് മാത്രം മോചനം നല്‍കാന്‍ അധികാരമുള്ള ചില പാപങ്ങള്‍ ലോകമെമ്പാടും പോയി മോചിപ്പിക്കുന്നതിനാണ് ഈ പ്രത്യേക ശുശ്രൂഷകരെ മാര്‍പാപ്പ നിയോഗിച്ചത്.

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പിതാവും നിയുക്ത മെത്രാനും മെത്രാഭിഷേക ജനറല്‍ കണ്‍വീനര്‍ ഫാ. തോമസ് പാറയടിയും എല്ലാവരും പ്രാര്‍ഥിച്ചൊരുങ്ങാന്‍ ആഹ്വാനം ചെയ്തിരിക്കുന്നു. ബ്രിട്ടനിലെ സിറോ മലബാര്‍ സഭയുടെ സ്വന്തം രൂപത എന്ന ദീര്‍ഘകാല സ്വപ്‌നം പൂര്‍ണ്ണമാകുന്നതിന്റെ ഭാഗമായുള്ള മെത്രാഭിഷേകവും സ്ഥാനാരോഹണവും കത്തീഡ്രല്‍ പള്ളിയുടെ കൂദാശകര്‍മ്മവും രൂപതയുടെ ഉദ്ഘാടനവും പ്രൗഢ ഗംഭീരവും ഭക്തി നിര്‍ഭരവുമായി പ്രസ്റ്റണില്‍ ആഘോഷിക്കും.

സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് മെത്രാഭിഷേക ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നത് ,നാട്ടിൽ നിന്നും ഉൾപ്പടെ മറ്റു സഭാധ്യക്ഷന്മാരും ചടങ്ങിന് സാക്ഷിയാകാൻ എത്തിച്ചേരും എന്ന് പ്രതീക്ഷിക്കുന്നു , മെത്രാഭിഷേക ചടങ്ങുകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങളിലേക്കായി വിവിധ കമ്മറ്റികൾ ബഹു . വൈദികരുടെയും, അല്മായ പ്രതിനിധികളുടെയും നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞു ,യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന സീറോ മലാബാർ വിശ്വാസികൾക്ക് എല്ലാവര്ക്കും ശുശ്രൂഷകളിൽ പങ്കെടുക്കാൻ ഉതകുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിക്കുന്നത് ,

സീറോ മലബാർ സഭ യു കെ കോഡിനേറ്റർ റെവ , ഡോ. തോമസ് പാറയടി,പ്രെസ്റ്റൻ രൂപത സീറോ മലബാർ ചാപ്ലിൻ റെവ ,ഡോ ,മാത്യു ചൂരപൊയ്കയിൽ , യു കെയിലെ എല്ലാ സ്ഥലങ്ങളിലും ഉള്ള സീറോ മലബാർ വൈദികർ , അൽമായ പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ആവേശപൂർവം , പ്രാർഥനയിൽ ഒരുങ്ങി ക്രമീകരണങ്ങൾ നടന്നു വരുന്നതായി  , ഫാ . ബിജു കുന്നക്കാട്ട് അറിയിച്ചു .

You must be logged in to post a comment Login