22 അസീറിയന്‍ ക്രൈസ്തവര്‍ മോചിതരായി

download (1)ഐഎസ്‌ഐഎസ് 22 അസ്സീറിയന്‍ ക്രൈസ്തവരെ മോചിപ്പിച്ചതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു 14 സ്ത്രീകള്‍ ഉള്‍പ്പടെ വൃദ്ധരാണ് മോചിതരായത്. ഫെബ്രുവരി 23 ന് കാബൂര്‍ പ്രവിശ്യയില്‍ നിന്ന് ഡസന്‍കണക്കിന് ഗ്രാമങ്ങളില്‍ നിന്നാണ്  200 ലധികം പേരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. മാര്‍ച്ചില്‍ 19 പേരെ മോചിപ്പിച്ചിരുന്നു. എങ്കിലും ഇപ്പോഴും 150 പേരെങ്കിലും ഭീകരരുടെ തടവിലുണ്ടെന്നാണ് വിശ്വസിക്കുന്നത്.

You must be logged in to post a comment Login