24 മണിക്കൂര്‍ കുമ്പസാരത്തിന് ഇംഗ്ലണ്ട് ഒരുങ്ങി….

24 മണിക്കൂര്‍ കുമ്പസാരത്തിന് ഇംഗ്ലണ്ട് ഒരുങ്ങി….

ലണ്ടന്‍: കരുണയുടെ വര്‍ഷത്തോടനുബന്ധിച്ചുള്ള 24 മണിക്കൂര്‍ കുമ്പസാരത്തിന് ഇംഗ്ലണ്ടിലും വെയില്‍സിലും ഇന്ന്‌ തുടക്കം കുറിക്കും. ഇതോടനുബന്ധിച്ച് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വിവിധ കത്തീഡ്രലുകളിലും ദേവാലയങ്ങളിലും ജനങ്ങള്‍ക്ക് കുമ്പസാരിക്കാനുള്ള അവസരമൊരുക്കി. ഇവിടങ്ങളില്‍ 24 മണിക്കൂറും കുമ്പസാരിപ്പിക്കാന്‍ വൈദികര്‍ സജ്ജരായിക്കഴിഞ്ഞു. 4,5 തീയതികളിലാണ് കുമ്പസാരം.

അനുരജ്ഞന ശുശ്രൂഷ മനുഷ്യനോടുള്ള ദൈവത്തിന്റെ അതിരില്ലാത്ത സ്‌നേഹത്തിന്റെ അടയാളമാണെന്നും അതിലൂടെ ദൈവത്തിന്റെ കരുണയും സ്‌നേഹവുമാണ് നാം അനുഭവിക്കുന്നതെന്നും ഇംഗ്ലണ്ടിലെ പ്ലൈമൗത്ത് രൂപതാ ബിഷപ്പ് മാര്‍ക്ക് ഒ ടൂള്‍ അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login