26 കുട്ടികള്‍ക്ക് മാര്‍പാപ്പ ഇന്ന് മാമോദീസാ നല്‍കും

വത്തിക്കാന്‍: 26 കുഞ്ഞുങ്ങള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണിന്ന്. മാമോദീസാ സ്വീകരിച്ച് പുതിജീവിതത്തിലേക്ക് പ്രവേശിക്കുകയാണ് ഈ കുട്ടികള്‍. ഫ്രാന്‍സിസ് പാപ്പയാണ് ഇവരെ ജ്ഞാനസ്‌നാനപ്പെടുത്തുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത, അതും യേശുവിന്റെ ജ്ഞാനസ്‌നാനത്തിരുനാള്‍ ദിവസമായ ഇന്ന്.

വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിലായിരിക്കും ജ്ഞാനസ്‌നാനതിരുക്കര്‍മ്മങ്ങള്‍ നടക്കുക. പ്രാദേശിക സമയം രാവിലെ 9.30 ന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ നടക്കുക. ദിവ്യബലിമദ്ധ്യ മാര്‍പാപ്പ കുട്ടികളെ ജ്ഞാനസ്‌നാനപ്പെടുത്തും. എല്ലാ വര്‍ഷവും ക്രിസ്തുവിന്റെ ജ്ഞാനസ്‌നാനത്തിരുനാള്‍ ദിനത്തില്‍ മാര്‍പാപ്പ കുട്ടികള്‍ക്ക് മാമോദീസാ നല്‍കാറുണ്ട്.

You must be logged in to post a comment Login