27 വര്‍ഷമായി മുടക്കാത്ത പ്രാര്‍ത്ഥന ഒരു രഹസ്യത്തിന്റെ കുരുക്കഴിച്ചപ്പോള്‍..

27 വര്‍ഷമായി മുടക്കാത്ത പ്രാര്‍ത്ഥന ഒരു രഹസ്യത്തിന്റെ കുരുക്കഴിച്ചപ്പോള്‍..

1989 ഒക്ടോബര്‍ 22 ന് ആയിരുന്നു ജേക്കബിനെ കാണാതെ പോയത്. അത് കുടുംബത്തെ മുഴുവന്‍ തകര്‍ത്തു കളഞ്ഞ ദുരന്തമായിരുന്നു. മകന്റെ നഷ്ടപ്പെടലില്‍ അമ്മ രോഗകിടക്കയിലായി.

അമ്മയുടെ കട്ടിലിന്റെ ഇരുവശങ്ങളിലും ഇരുന്നുകൊണ്ട് മക്കളായ ആഗ്നസും ആലീസും അമ്മയോട് ചോദിച്ചു,

അമ്മേ അമ്മയ്ക്ക് വേണ്ടി ഞങ്ങള്‍ എന്താണ് ചെയ്തുതരേണ്ടത്.

അപ്പോള്‍ മരണത്തിന്റെ തൊട്ടരികിലെത്തിയ ആ അമ്മ മക്കളോട് പറഞ്ഞു,

മക്കളേ നിങ്ങള്‍ എനിക്ക് വേണ്ടി ഒന്നും ചെയ്തുതരണ്ടാ.പക്ഷേ നിങ്ങളുടെ കൂടപ്പിറപ്പ് ജേക്കബിന് വേണ്ടി പ്രാര്‍ത്ഥിക്കണം. അവനെ തിരിച്ചുകിട്ടാന്‍, ഈ കുടുംബത്തിലേക്ക് അവന്‍ മടങ്ങിവരാന്‍..

പെണ്‍മക്കള്‍ ആ രോഗകിടക്കയില്‍ വച്ച് അമ്മയ്ക്ക് വാക്ക് കൊടുത്തു. അന്നുമുതല്‍ ആ പെണ്‍ മക്കള്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി തങ്ങളുടെ സഹോദരന്റെ തിരിച്ചുവരവിന് വേണ്ടി.

ജേക്കബിനെ കാണാതെ പോയതിന്റെ ഒന്നാം വര്‍ഷത്തില്‍ അമ്മ ഫ്രെഡറിക്ക മരണമടഞ്ഞു. പക്ഷേ പെണ്‍മക്കള്‍ പ്രാര്‍ത്ഥന അവസാനിപ്പിച്ചില്ല. ഈ സെപ്തംബര്‍ ആറു വരെ.

കാരണം ഡാനി ഹെയ്ന്റിച്ച് എന്നയാള്‍ ആ സഹോദരിമാരോട് കുമ്പസാരിച്ചു, താനാണ് ജേക്കബിനെ തട്ടിക്കൊണ്ടുപോയതെന്നും കൊലപെടുത്തിയതെന്നും.

അപ്പോഴും ആഗ്നസ് നിരാശയായിരുന്നില്ല എന്നതാണ് സത്യം. സഹോദരന്‍ തിരികെ വരുമെന്ന് അവള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതുണ്ടാകാതെ വന്നപ്പോഴും തിരികെ സഹോദരന്‍ വരാതിരുന്നപ്പോഴും ആഗ്നസ് ദൈവത്തിന് നന്ദി മാത്രമേ പറഞ്ഞുള്ളൂ.

തന്റെ സഹോദരിയുടെ വിശ്വാസം അതിശയിപ്പിക്കുന്നതായിരുന്നുവെന്ന് ഇന്ന് ബെനഡിക്ടന്‍ കന്യാസ്ത്രീ കൂടിയായ സിസ്റ്റര്‍ ആലീസ് പറയുന്നു. ഒരിക്കലും പ്രത്യാശ കൈവിടാത്തവളെപോലെയായിരുന്നു ആഗ്നസ് പ്രാര്‍ത്ഥിച്ചിരുന്നത്. കറ കളഞ്ഞ വിശ്വാസത്തിന്റെ സജീവസാക്ഷ്യമാണ് ആഗ്നസിന്റെ ജീവിതം. സിസ്റ്റര്‍ ആലീസ് പറയുന്നു.

പ്രാര്‍ത്ഥനയ്ക്ക് യാതൊരു പ്രതികരണവും ഉണ്ടാകാതെ വരുമ്പോള്‍ പ്രത്യാശ നഷ്ടപ്പെടുന്നത് സ്വഭാവികവും മാനുഷികവുമാണ്. പക്ഷേ ആഗ്നസ് അവിടെയെല്ലാം അപവാദമായി.

ജേക്കബിന്റെ മടങ്ങിവരവാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷേ ഇപ്പോള്‍ അവനെ സംബന്ധിച്ച് കാര്യം തീരുമാനമായല്ലോ അവനെന്താണ് സംഭവിച്ചതെന്നും അവനെവിടെയായിരിക്കാം എന്നും. സിസ്റ്റര്‍ ആലീസ് പറയുന്നു.

27 വര്‍ഷമായി അറിയപ്പെടാതെ പോയ രഹസ്യം ഇപ്പോള്‍ വെളിച്ചത്തുകൊണ്ടുവന്നതും ഈ സഹോദരിമാരുടെ നിരന്തരമായ പ്രാര്‍ത്ഥന തന്നെയല്ലേ?

ബി

You must be logged in to post a comment Login