3, 200 പേര്‍ ഈസ്റ്റര്‍ ദിനത്തില്‍ മാമ്മോദീസാ സ്വീകരിക്കും

3, 200 പേര്‍ ഈസ്റ്റര്‍ ദിനത്തില്‍ മാമ്മോദീസാ സ്വീകരിക്കും

ഹോംങ് കോംങ്: രൂപതയില്‍ നിന്ന് 3,200 പേര്‍ ഈസ്റ്റര്‍ ദിനത്തില്‍ കത്തോലിക്കാവിശ്വാസം സ്വീകരിക്കുമെന്ന് രൂപതാ വൃന്തങ്ങള്‍ അറിയിച്ചു. മാമ്മോദീസാ, സ്ഥൈര്യലേപനം, വിശുദ്ധ കുര്‍ബാന എന്നീ കുദാശകളുടെ സ്വീകരണമാണ് അന്ന് നടക്കുന്നത് മാമ്മോദീസാ സ്വീകരണത്തിലൂടെ നിങ്ങള്‍ സഭാസേവനത്തിന്റെ സാക്ഷികളായിത്തീരുമെന്നും ദുര്‍ബലരെയും യുവജനങ്ങളെയും പരിഗണിക്കണമെന്നും കര്‍ദിനാള്‍ ജോണ്‍ ടോങ് ഹോണ്‍ അവരോട് പറഞ്ഞു. കാരണം നിങ്ങള്‍ വെളിച്ചം കണ്ടെത്തിയാല്‍ മാത്രം പോരാ ലോകത്തെ പ്രകാശിപ്പിക്കുകയും വേണം. അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login