സാത്താന്റെ ആക്രമണങ്ങളില്‍ നിന്നും രക്ഷപെടാന്‍ ഓരോ വീട്ടിലും ഈ മൂന്നു വിശുദ്ധ വസ്തുക്കള്‍ ഉണ്ടായിരിക്കണം

സാത്താന്റെ ആക്രമണങ്ങളില്‍ നിന്നും രക്ഷപെടാന്‍ ഓരോ വീട്ടിലും ഈ മൂന്നു വിശുദ്ധ വസ്തുക്കള്‍ ഉണ്ടായിരിക്കണം

ഓരോ വീട്ടിലും നിര്‍ബന്ധമായും സൂക്ഷിക്കേണ്ട മൂന്നു വിശുദ്ധ വസ്തുക്കളുണ്ട്. അവ സാത്താന്റെ ആക്രമണങ്ങളില്‍ നിന്ന് നമ്മെയും നമുക്ക് പ്രിയപ്പെട്ടവരെയും കാത്തുസംരക്ഷിക്കാന്‍ സഹായിക്കുന്നവയാണ്.

അവയില്‍ പ്രധാനപ്പെട്ടതാണ് ഹാനാന്‍ വെള്ളം. രണ്ടുതരത്തില്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നവയാണ് ഹന്നാന്‍ വെള്ളം. ഒന്ന് അത് നമ്മുടെ മാമ്മോദീസായുടെ സ്മരണ ഉണര്‍ത്തുന്നു. സാത്താനെ ഓടിക്കാന്‍ വളരെ ശക്തമാണ് ഹാനാന്‍ വെള്ളം. ഹാനാന്‍ വെള്ളം തളിക്കുമ്പോള്‍ അത് മാമ്മോദീസായുടെ സ്മരണയും സാത്താന്റെ പതനത്തെയും( ക്രിസ്തുവിന്റെ ക്രൂശുമരണം) ഓര്‍മ്മപ്പെടുത്തുന്നു.

മറ്റൊന്ന് വെഞ്ചരിച്ച ഉപ്പാണ്. ഓരോ വീട്ടിലും വെഞ്ചരിച്ച ഉപ്പ് സൂക്ഷിച്ചുവയ്ക്കുന്നത് നല്ലതാണ്. വളരെ ശക്തമായ ആയുധമാണ് ഇത്.

മൂന്നാമത് ക്രൂശിതരൂപമാണ്. സാത്താന്റെ അസ്തിത്വത്തെ നിരോധിക്കാനുള്ള ആയുധമാണ് ഇത്. വീട്ടിലെ ഓരോ മുറിയിലും ക്രൂശിതരൂപം ഉള്ളത് നല്ലതാണ്. അത് നമ്മെ ക്രിസ്തുവിന്റെ ത്യാഗപൂര്‍ണ്ണമായസ്‌നേഹത്തെ ഓര്‍മ്മപ്പെടുത്തുന്ന. ഒപ്പം പ്രലോഭനങ്ങളെ നേരിടാനുള്ള കഴിവും.

അതുകൊണ്ട് ഹന്നാന്‍ വെള്ളം, വെഞ്ചരിച്ച ഉപ്പ്, ക്രൂശിതരൂപം ഇവ എല്ലാ വീടുകളിലും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

You must be logged in to post a comment Login