യൗവനങ്ങള്‍ക്ക് പ്രചോദനമാകുന്ന മൂന്ന് വിശുദ്ധ ജീവിതങ്ങള്‍

യൗവനങ്ങള്‍ക്ക് പ്രചോദനമാകുന്ന മൂന്ന് വിശുദ്ധ ജീവിതങ്ങള്‍

പല വിശുദ്ധരെയും കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ അത്രയധികം കേട്ടിട്ടില്ലാത്ത മൂന്ന് പുണ്യജീവിതങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും വിശുദ്ധ ജീവിതം കൊണ്ട് നാമകരണത്തിന്റെ വഴികളിലേക്ക് പ്രവേശിച്ചിരിക്കുന്നവരാണവര്‍.

അതില്‍ ആദ്യത്തെയാള്‍ വാഴ്ത്തപ്പെട്ട ചിയാറ ബഡാനയാണ്. പതിനെട്ടാം വയസില്‍ കാന്‍സര്‍ ബാധിതയായിട്ടാണ് ചിയാറ മരണമടഞ്ഞത്. പതിനേഴാം വയസില്‍ അവള്‍ തന്റെ ജീവിതം സ്വമേധയാ ദൈവത്തിന് സമര്‍പ്പിച്ചിരുന്നു. എല്ലാവരും സന്തോഷത്തോടെയിരിക്കുക കാരണം ഞാനും സന്തോഷവതിയാണ് എന്നായിരുന്നു പതിനെട്ടാം വയസില്‍ യാത്രപറയുമ്പോള്‍ ചിയാറ ലോകത്തോട് പറഞ്ഞത്.

പതിനഞ്ചാം വയസില്‍ ലൂക്കിമീയ ബാധിച്ചാണ് ദൈവദാസപദവിയിലുള്ള കാര്‍ലോ മരിച്ചത്. കമ്പ്യൂട്ടറുകളോട് അവന് വലിയ ഭ്രമമമായിരുന്നു. എന്നാല്‍ അത് മോശം കാര്യത്തിന് വേണ്ടി ഉപയോഗിച്ചില്ല എന്ന് മാത്രം. ദിവ്യകാരുണ്യത്തോട് അഗാധമായ സ്‌നേഹമായിരുന്നു അവന്. ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ താന്‍ ക്രിസ്തുവായി മാറുന്നുവെന്ന് അവന്‍ വിശ്വസിച്ചു.

ക്ഷയരോഗം പിടിപ്പെട്ടാണ് പതിനേഴാം വയസില്‍ ഇപ്പോള്‍ ദൈവദാസി പദവിയിലുള്ള അന്നാ സെലിക്കോവ മരണമടഞ്ഞത് ചെറിയകാര്യങ്ങളിലുള്ള വിശ്വസ്തതയിലാണ് സൗന്ദര്യം അടങ്ങിയിരിക്കുന്നത് എന്നതായിരുന്നു അവളുടെ വിശ്വാസം.

ഈ മൂന്ന് പുണ്യപ്പെട്ടവരും യുവജനങ്ങളുടെ വഴികളില്‍ മാര്‍ഗ്ഗദീപമായി പ്രകാശിക്കട്ടെ.
ബിജു

You must be logged in to post a comment Login