സ്വര്‍ഗ്ഗത്തിലെത്താനുള്ള മൂന്നുതരം രക്തസാക്ഷിത്വങ്ങളെക്കുറിച്ച് അറിയാമോ?

സ്വര്‍ഗ്ഗത്തിലെത്താനുള്ള മൂന്നുതരം രക്തസാക്ഷിത്വങ്ങളെക്കുറിച്ച് അറിയാമോ?

രക്തസാക്ഷിത്വം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ഒരു ചിത്രമുണ്ട്. ആദിമസഭയിലേതുപോലെ ക്രിസ്തീയവിശ്വാസത്തിന് വേണ്ടിയുള്ള ജീവത്യാഗം എന്നാണ് അതിലൊന്ന്. എന്നാല്‍ അതു മാത്രമല്ല രക്തസാക്ഷിത്വം.

മൂന്നുതരത്തിലുള്ള രക്തസാക്ഷിത്വമാണ് നിലവിലുള്ളത്. വെള്ള,പച്ച, ചുവപ്പ് എന്നിങ്ങനെയാണ് ഈ രക്തസാക്ഷിത്വങ്ങള്‍ അറിയപ്പെടുന്നത്.

ചുവപ്പ് രക്തസാക്ഷിത്വം പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരുവന്‍ തന്റെ ഭൗതികജീവിതം ദൈവത്തിന് വേണ്ടി സമര്‍പ്പിക്കുന്നതാണ്. വിശ്വാസത്തിന് വേണ്ടിയുള്ള ഈ രക്തസാക്ഷിത്വത്തില്‍ അവന് രക്തം ചൊരിയേണ്ടിവരുന്നുമുണ്ട്. രക്തച്ചൊരിച്ചിലിനെയാണ് ചുവപ്പ് രക്തസാക്ഷിത്വം അടയാളപ്പെടുത്തുന്നത്.

ക്രിസ്തുവിനോടുള്ള അമിതമായ സ്‌നേഹത്തെപ്രതി കഠിനമായ തപശ്ചര്യകളും ധ്യാനമുറകളും അഭ്യസിച്ച് നേടിയെടുക്കുന്ന രക്തസാക്ഷിത്വമാണ് പച്ച രക്തസാക്ഷിത്വം. ഈജിപ്തിലെ താപസന്മാരുടെ ജീവിതവും ആശ്രമശൈലിയും ഇതോട് ചേര്‍ന്നുപോകുന്നവയാണ്.

താന്‍ സ്‌നേഹിക്കുന്ന, തനിക്ക് പ്രിയപ്പെട്ട പലതും ക്രിസ്തുവിന് വേണ്ടി ത്യജിച്ചുകൊണ്ട് നേടുന്നതാണ് വെറ്റ് മാര്‍ട്ടിഡം.

പച്ചയും വെളുപ്പും തമ്മില്‍ ചില സാമ്യങ്ങളുമുണ്ട്. കഠിനമായ തപശ്ചര്യകളിലൂടെ സാത്താനികമായ പ്രലോഭനങ്ങളെയും നേരിടാന്‍ പച്ച രക്തസാക്ഷിത്വം ശ്രമിക്കുന്നുണ്ട്.

ചുരുക്കത്തില്‍ സ്വര്‍ഗത്തിലെത്താനുള്ള വ്യത്യസ്തമായ മൂന്നുവഴികളാണ് ഇവയോരോന്നും. എന്നാല്‍ ഇവയില്‍ ഒരു പൊതു സംഗതിയുമുണ്ട്. ദൈവത്തോടുള്ള സ്‌നേഹത്താല്‍ നിറഞ്ഞ ഹൃദയം.

 

You must be logged in to post a comment Login