നൈജീരിയായില്‍ കരോള്‍ പരിപാടിക്കിടയില്‍ നാലു ക്രൈസ്തവരെ കൊന്നൊടുക്കി

നൈജീരിയായില്‍ കരോള്‍ പരിപാടിക്കിടയില്‍ നാലു ക്രൈസ്തവരെ കൊന്നൊടുക്കി

നൈജീരിയാ: ക്രിസ്മസ് ദിനത്തിന് രണ്ടു ദിവസം മുമ്പു നടന്ന കരോള്‍ പരിപാടിക്കിടെ നൈജീരിയായില്‍ നാലു ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. പത്തുപേരുടെ നില ഗുരുതരമാണ്. കൂട്ടക്കുരുതിയായിരുന്നു അക്രമികളുടെ ലക്ഷ്യം. നൈജീരിയായിലെ കാഡുനാ സ്റ്റേറ്റിലാണ് സംഭവം. ഫുലാനി ഹേര്‍ഡ്‌സ്‌മെനാണ് സംശയത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

സമാനമായ സംഭവം ക്രിസ്മസ് ദിനങ്ങളില്‍ ഈ ഭീകരസംഘം ചെയ്തിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംഭവത്തെ അപലപിച്ചു. വര്‍ഷം തോറും ക്രിസ്മസിനോട് അനുബന്ധിച്ച് നടന്നുവരുന്ന പരിപാടിക്കിടെയായിരുന്നു അക്രമം.

2017 ലെ വേള്‍ഡ് വാച്ച് ലിസ്റ്റ് പ്രകാരം ക്രൈസ്തവമതപീഡനങ്ങളുടെ കാര്യത്തില്‍ 12 ാം സ്ഥാനമാണ് നൈജീരിയായ്ക്ക്.

You must be logged in to post a comment Login