40ന്റെ നിറവില്‍ അമേരിക്കയിലെ ഏറ്റവും വലിയ രൂപതകളിലൊന്ന്

40ന്റെ നിറവില്‍ അമേരിക്കയിലെ ഏറ്റവും വലിയ രൂപതകളിലൊന്ന്

ഓറഞ്ച് കൗണ്ടി: അമേരിക്കയിലെ ഏറ്റവും വലിയ രൂപതകളിലൊന്നായ ഓറഞ്ച് രൂപതയുടെ 40ാം വാര്‍ഷികത്തോടനുബന്ധിച്ച് വന്‍ആഘോഷങ്ങള്‍ അരങ്ങേറും.

കഴിഞ്ഞ 40 വര്‍ഷങ്ങള്‍ തങ്ങളുടെ കമ്യൂണിറ്റിയെ ദൈവം വലിയതോതില്‍ അനുഗ്രഹിച്ചു. വിശക്കുന്നവര്‍ക്ക് ഭക്ഷണവും നഗ്നരാക്കപ്പെട്ടവര്‍ക്ക് വസ്ത്രവും, തങ്ങളുടെ രൂപത നല്‍കി. രൂപതയിലെ എല്ലായിടവകകളിലും കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ദൈവകരുണ നല്‍കാന്‍ തങ്ങള്‍ പരിശ്രമിച്ചു. ഇതിന്റെ ഭാഗമായി തങ്ങളുടെ ഇടവകകളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും, കത്തോലിക്ക ആശുപത്രികളിലും, ക്ലിനിക്കുകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, രാജ്യം മുഴുവനുമുള്ള തങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലേക്കും തങ്ങളുടെ
സഹായം ഹസ്തം നീട്ടിയിട്ടുണ്ട്. ബിഷപ്പ് കെവിന്‍ വാന്‍ പറഞ്ഞു.

സെപ്റ്റംബര്‍ 18ന് ഗാര്‍ണ്ടന്‍ ഗ്രോവിലെ ദി ക്രൈസ്റ്റ് കത്തീഡ്രല്‍ ക്യാമ്പസിലാണ് ആഘോഷങ്ങള്‍ നടക്കുക. സഭയുടെ വ്യത്യസ്ഥതയെ ആദരിക്കുന്നതിന്റെ ഭാഗമായി രൂപതയിലെ ഒരോ ഇടവകകളുടെയും പാരീഷ് കമ്യൂണിറ്റി ചരിത്രം അന്ന് ആഘോഷിക്കും. രാവിലെ 7.30ന് ഫണ്‍ റണ്ണോടെ ആരംഭിക്കുന്ന ആഘോഷങ്ങളില്‍ വിശുദ്ധ കുര്‍ബാന മാത്രമല്ല കാര്‍ണിവന്‍ ഗെയിംസ് അടക്കം പല കളികളും ഉള്‍പ്പെടും.

You must be logged in to post a comment Login