40 വര്‍ഷങ്ങള്‍ക്ക് ശേഷം നോര്‍ഫോര്‍ക്കിലെ കോണ്‍വെന്റിലേക്ക് വീണ്ടും പുതിയ സന്യാസിനികള്‍

40 വര്‍ഷങ്ങള്‍ക്ക് ശേഷം നോര്‍ഫോര്‍ക്കിലെ കോണ്‍വെന്റിലേക്ക് വീണ്ടും പുതിയ സന്യാസിനികള്‍

നോര്‍ഫോര്‍ക്ക്‌: നീണ്ട 40 വര്‍ഷങ്ങള്‍ക്ക് ശേഷം നോര്‍ഫോക്കിലെ ഡോട്ടേഴ്‌സ് ഓഫ് ഡിവൈന്‍ ചാരിറ്റി സഭാസമൂഹത്തിലേക്ക്  ഇംഗ്ലണ്ടില്‍ നിന്നുള്ള അഞ്ച് പുതിയ സന്യാസിനികള്‍ ചേര്‍ന്നു.

സഭയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച യോക്ക്‌ഷെയര്‍ സ്വദേശിയായ ജൂഡിത്ത് ചാര്‍മാക്ക്, സിസ്റ്റര്‍ മേരി ഗോണ്‍ക്ലേവ്‌സ്, സിസ്റ്റര്‍ അന്നാ ഇയോ എന്നീ രണ്ട് നോവിസസ്, ഇവരെക്കൂടാതെ സന്യാസിനികളായ സിസ്റ്റര്‍ റെണാട്ട പിവാര്‍ണിക്കോവ, സിസ്റ്റര്‍ മൈക്കലിയ സ്വിറ്റാജ് എന്നിവരാണ് ഡോട്ടേഴ്‌സ് ഓഫ് ഡിവൈന്‍ ചാരിറ്റി സഭയിലേക്ക് അംഗങ്ങളായി എത്തിയവര്‍. ഇതോടെ സ്വഫ്ഹാമിലെ മദര്‍ഹൗസിലെ സന്യാസിനികളുടെ എണ്ണം ഏഴില്‍ നിന്ന് 12ആയി ഉയരും.

1868ല്‍ വിയന്നായില്‍ സ്ഥാപിതമായ സഭാ സമൂഹം സ്വഫ്ഹാമില്‍ നേഴ്‌സറി, സ്‌കൂള്‍, അഗതി മന്ദിരം എന്നിവ നടത്തിവരുന്നു.

You must be logged in to post a comment Login