400 വര്‍ഷം മുന്‍പുള്ള വിശുദ്ധയുടെ കഥ റോമന്‍ ചലച്ചിത്രമേളയില്‍ ചര്‍ച്ചയായപ്പോള്‍

400 വര്‍ഷം മുന്‍പുള്ള വിശുദ്ധയുടെ കഥ റോമന്‍ ചലച്ചിത്രമേളയില്‍ ചര്‍ച്ചയായപ്പോള്‍

റോം: ആദ്യ ലാറ്റിന്‍ അമേരിക്കന്‍ വിശുദ്ധയായ കത്തേരി തെക്കാക്ക്വിത്തയെക്കുറിച്ച് സിനിമ എടുത്തപ്പോള്‍ ഇഡബ്ല്യുറ്റിഎന്‍ ഡയറക്ടറായ ജേംയ്‌സ് കെല്‍ത്തി വിചാരിച്ചുകാണില്ല ഇതിന്
ലോകത്തിലെ തന്നെ ഏറ്റവും വലിയ കത്തോലിക്കാ സിനിമാ മേളകളില്‍ വച്ച് ഇത്രയേറെ പ്രശംസകള്‍ ലഭിക്കുമെന്ന്.

കഴിഞ്ഞയാഴ്ചയാണ് കത്തേരി എന്ന സിനിമയ്ക്ക് റോമില്‍ വച്ച് നടത്തിയ കപ്പാക്‌സ് ഡെയീ ഫൗണ്ടേഷന്‍ അവാര്‍ഡ് ലഭിച്ചത്.

ജസ്യൂട്ട് മിഷനറിമാരുടെ പ്രേരണയാല്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച കത്തേരി ടെക്കാക്ക്വത്തയെ പറ്റിയാണ് സിനിമ . കത്തേരിയെന്നത് 17-ാം നൂറ്റാണ്ടില്‍ കാനഡയില്‍ ജീവിച്ചിരുന്ന ശക്തയായൊരു സ്ത്രീയുടെ കഥയാണ്, സിനിമയുടെ സംവിധായകന്‍ കെല്‍ത്തി പറഞ്ഞു.

രണ്ടു വര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് സിനിമ പുറത്തു വന്നത്. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും മിറാബിലെ ഡിക്റ്റസില്‍ എത്തിയ ആയിരക്കണക്കിന് സിനിമകളെ പിന്തള്ളിയാണ് കത്തേരിക്ക് പുരസ്‌കാരം ലഭിച്ചത്.

കത്തേരിയുടെ ജീവിതം യുവതികളെയും മാതാപിതാക്കളെയും സ്പര്‍ശിക്കുവാന്‍ ഇടയാകുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ചരിത്രപരമായ ഇതിഹാസ കഥകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തന്റെ കഥ തീര്‍ച്ചയായും ഇഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login