450 വര്‍ഷം പഴക്കമുള്ള ഗോവന്‍ ദേവാലയം വിശ്വാസികള്‍ക്കായി വീണ്ടും തുറന്നു

450 വര്‍ഷം പഴക്കമുള്ള ഗോവന്‍ ദേവാലയം വിശ്വാസികള്‍ക്കായി വീണ്ടും തുറന്നു

പനാജി: പഴയ ഗോവയില്‍ സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ കോണ്‍വെന്റായ സാന്റാ മോണിക്കയുടെ പുതുക്കിപണിത ഭാഗം ഈ ആഴ്ച മുതല്‍ വീണ്ടും തുറക്കും. 450 വര്‍ഷം പഴക്കമുള്ള ചര്‍ച്ച് ഓഫ് സാന്റാ മോണിക്കയുടെ ഒരു ഭാഗമാണ് പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നു കൊടുക്കുന്നത്.

ഡമാനിലെയും ഗോവയിലെയും ആര്‍ച്ച്ബിഷപ്പായ ഫിലിപ്പേ നേരി ഫെര്‍ ജൂണ്‍ 10നാണ് ദേവാലയ വാതില്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്. പുരാവസ്തു ഡിപ്പാര്‍ട്ടമെന്റിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഗോവയിലെ ക്രിസ്ത്യന്‍ കലാ മ്യൂസിയത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

You must be logged in to post a comment Login