9 ദിവസത്തെ അക്രമം; നൈജീരിയായില്‍ കൊല്ലപ്പെട്ടത് 48 ക്രൈസ്തവര്‍

9 ദിവസത്തെ അക്രമം; നൈജീരിയായില്‍ കൊല്ലപ്പെട്ടത് 48 ക്രൈസ്തവര്‍

നൈജീരിയ: ഒമ്പതു ദിവസത്തെ കലാപങ്ങള്‍ക്കിടയില്‍ കൂട്ടക്കുരുതിയ്ക്ക വിധേയരായത് 48 ക്രൈസ്തവര്‍. ഇസ്ലാമിക് ഫുലാനി ഹെര്‍ഡ്‌സ്മാന്റെ കൈകളാലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

ഭീകരര്‍ വീടുകളും ദേവാലയങ്ങളും നശിപ്പിച്ചിട്ടുമുണ്ട്. ഓരോരുത്തരും സ്വന്തം ജീവനും കൊണ്ട് ഓടിരക്ഷപ്പെടുകയാണ് ചെയ്യുന്നത്. രക്ഷപ്പെട്ട ഒരാള്‍ വെടിയുണ്ട തുളച്ചുകയറിയ കൈകള്‍ ഉയര്‍ത്തിക്കാട്ടി മോര്‍ണിങ് സ്റ്റാര്‍ ന്യൂസിനോട് പറഞ്ഞു.

ഒക്ടോബര്‍ 8 മുതല്‍ 17 വരെ നീണ്ടു നിന്ന കലാപത്തിലാണ് ഇത്രയും ക്രൈസ്തവര്‍ കൊല്ലപ്പെട്ടത്. ആരാധനാലയങ്ങളും വീടുകളും ഉപേക്ഷിച്ച് ജീവനില്‍ ഭയന്ന് ആളുകള്‍ പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഭീകരര്‍ ഭവനഭേദനം നടത്തുകയും വീടുകള്‍ക്ക് തീ വയ്ക്കുകയും ചെയ്യുന്നു. കുട്ടികളും സ്ത്രീകളും സ്‌കൂളുകളില്‍ അഭയം തേടിയിരിക്കുകയാണ്.

വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആക്രമണങ്ങളെ നൈജീരിയന്‍ പ്രസിഡന്റ് ബുഹാരി അപലപിച്ചു.

You must be logged in to post a comment Login