48000 ഭ്രൂണഹത്യ ചെയ്തയാള്‍ ഒരു സ്വപ്നം കണ്ടു….

48000 ഭ്രൂണഹത്യ ചെയ്തയാള്‍ ഒരു സ്വപ്നം കണ്ടു….

നമ്മളൊക്കെ സ്വപ്‌dr-Stojan-Adaševićനങ്ങള്‍ കാണുന്നവരല്ലേ.? ചിലര്‍ പകല്‍ സ്വപ്‌നങ്ങള്‍ കാണുന്നു. ചിലര്‍ ജീവിതത്തെക്കുറിച്ചുള്ള സുവര്‍ണ്ണസ്വപ്‌നങ്ങള്‍ നെയ്തുകൂട്ടുന്നു. ചിലപ്പോഴൊക്കെ ഉറക്കം കെടുത്തുന്ന,  പേടിപ്പെടുത്തുന്ന വില്ലനായും സ്വപ്‌നങ്ങള്‍ അവതരിക്കാറുണ്ട്. ഒരു സ്വപ്‌നത്തിന്റെ പേരില്‍ തന്റെ ജോലി തന്നെ രാജി വെച്ച ഒരു ഡോക്ടറുണ്ട് എന്നറിയുമ്പോളോ? ഇതൊരാളുടെ അരക്കിറുക്കാണെന്നു വിചാരിക്കരുത്. ഇത്തരം ചില ഉന്മാദങ്ങളാണ് പിന്നീടുള്ള ജീവിതത്തിന്റെ തിരക്കഥ പോലും മാറ്റിയെഴുതുന്നത്.

ഒരു ദിവസം 35 എന്ന കണക്കില്‍ 48,000 അബോര്‍ഷനാണ് സെര്‍ബിയയിലെ സ്‌റ്റൊജാന്‍ അഡാസെവിക് എന്ന ഡോക്ടര്‍ നേതൃത്വം കൊടുത്തിരുന്നത്. സെര്‍ബിയയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം വിശ്വസിച്ചിരുന്നത് അബോര്‍ഷനെന്നാല്‍ ശരീരത്തിലെ കേവലമൊരു കോശത്തെ ഇല്ലാതാക്കുക എന്നു മാത്രമാണ്. ജീവന്റെ മഹത്വത്തെപ്പറ്റി അവര്‍ ബോധവാന്‍മാരായിരുന്നില്ല. അഡാസെവിക് തന്റെ ജോലി വര്‍ദ്ധിത വീര്യത്തോടെ തന്നെ തുടര്‍ന്നു പോന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം അയാള്‍ ഒരു സ്വപ്‌നം കണ്ടു. 4 വയസ്സിനും 24 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ മൈതാനത്ത് കളിക്കുന്നു. അഡാസെവിക്കിനെ കണ്ടയുടന്‍ അവരെല്ലാവരും പേടിച്ചോടി. കറുപ്പും വെളുപ്പും നിറമുള്ള വസ്ത്രമണിഞ്ഞ ഒരാള്‍ അയാളെ തുറിച്ചുനോക്കി. എല്ലാ ദിവസവും ഇതേ സ്വപ്‌നം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍ അതിന്റെ അര്‍ത്ഥമെന്താണെന്നു മാത്രം അഡാസെവിക്കിനു മനസ്സിലായില്ല. ഒടുവില്‍ അയാള്‍ സ്വപ്‌നത്തില്‍ കണ്ട വെള്ളയും കറുപ്പും വസ്ത്രമണിഞ്ഞ മനുഷ്യനോടു ചോദിച്ചു: ‘നിങ്ങളാരാണ്?’ ‘എന്റെ പേര് തോമസ് അക്വീനാസ് എന്നാണ്’, അയാള്‍ മറുപടി പറഞ്ഞു. കമ്മ്യൂണിസ്റ്റ് സ്‌കൂളുകളില്‍ പഠിച്ച, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിച്ച അഡാസെവിക്കിന് വിശുദ്ധ തോമസ് അക്വീനാസിനെക്കുറിച്ച് കേട്ടുകേള്‍വി പോലുമുണ്ടായിരുന്നില്ല.

‘സ്വപ്‌നത്തില്‍ കണ്ട കുട്ടികളെപ്പറ്റി നീയെന്താണ് അന്വേഷിക്കാത്തത്? നീ കൊന്നുകളഞ്ഞ കുട്ടികളാണ് അവരെല്ലാവരും’, വിശുദ്ധ തോമസ് അക്വീനാസ് തുടര്‍ന്നു. സ്വപ്‌നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന അഡാസെവിക് ഇനിയൊരിക്കലും താന്‍ ജീവനെ നശിപ്പിക്കില്ല എന്നു തീരുമാനിച്ചു. എന്നാല്‍ ആ ദിവസം തന്നെ അഡാസെവിക്കിന്റെ ബന്ധുക്കളിലൊരാള്‍ നാലു മാസം ഗര്‍ഭിണിയായ തന്റെ കാമുകിയുമൊത്ത് അബോര്‍ഷനെത്തി. അബോര്‍ഷന്‍ നടത്തിക്കൊടുക്കാമെന്ന് അഡാസെവിക് സമ്മതിച്ചു. എന്നാല്‍ അബോര്‍ഷന്‍ നടത്തിയതിനു ശേഷവും ആ കുഞ്ഞിന്റെ ഹൃദയം സ്പന്ദിച്ചിരുന്നതായി അഡാസെവിക് കണ്ടെത്തി. അതോടെ എന്നെന്നേക്കുമായി ഈ മഹാപാതകം ചെയ്യുന്നതില്‍ നിന്നും അയാള്‍ പിന്തിരിഞ്ഞു, അതിന് കൊടുക്കേണ്ടി വന്ന വില ഏറെ വലുതായിരുന്നെങ്കില്‍ പോലും.

ആശുപത്രി അധികാരികള്‍ അഡാസെവിക്കിന്റെ ശമ്പളം നേര്‍പകുതിയായി കുറച്ചു. മകളെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. മകന് കോളേജില്‍ പ്രവേശനം ലഭിച്ചില്ല. എങ്കിലും അയാള്‍ തന്റെ തീരുമാനത്തില്‍ നിന്നും പിന്തിരിഞ്ഞില്ല. വിശുദ്ധ തോമസ് അക്വിനാസിന്റെ പുസ്തകങ്ങള്‍ വായിച്ചു തുടങ്ങി. വിശ്വാസത്തില്‍ ആഴപ്പെടാന്‍ തുടങ്ങിയ അദ്ദേഹം പിന്നീട് പ്രോ-ലൈഫ് പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കാന്‍ തുടങ്ങി.

 

അനൂപ

You must be logged in to post a comment Login