53 വര്‍ഷമായി ദേവാലയം നിര്‍മ്മിക്കുന്ന 90 വയസ്സുകാരന്‍

53 വര്‍ഷമായി ദേവാലയം നിര്‍മ്മിക്കുന്ന 90 വയസ്സുകാരന്‍

മാഡ്രിഡ്: കൃഷിക്കാരനും കാളപ്പോരാളിയുമായി വളര്‍ന്ന ജസ്‌റ്റോ ഗലീഗോ മുതിര്‍ന്നപ്പോള്‍ ട്രാപ്പിസ്റ്റ് സന്യാസിയായി. എട്ടു വര്‍ഷത്തോളം സന്യാസജീവിതം നയിച്ചു. എന്നാല്‍ 1961ല്‍ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയായി കടുത്ത ക്ഷയരോഗത്തിന് അടിമയായി. രോഗത്തില്‍ നിന്നും തനിക്ക് മോചനം നല്‍കാന്‍ അദ്ദേഹം ദൈവത്തോട് പ്രാര്‍ത്ഥിച്ചു. രോഗ സൗഖ്യം തനിക്ക് നല്‍കിയാല്‍ പരിശുദ്ധ മാതാവിന്റെ നാമത്തില്‍ ഒരു കത്തീഡ്രല്‍ ദേവാലയം നിര്‍മ്മിക്കാം എന്നദ്ദേഹം നേര്‍ച്ചനേരുകയും ചെയ്തു.

ദൈവം ഗലീഗോയുടെ പ്രാര്‍ത്ഥന ശ്രവിച്ചു. ഇപ്പോള്‍ 90 വയസ്സായ ഗലീഗോ കഴിഞ്ഞ 53 വര്‍ഷമായി മാഡ്രിഡിന്റെ പ്രാന്തപ്രദേശത്ത് ദേവാലയം നിര്‍മ്മിക്കുകയാണ്. നിര്‍മ്മാണപ്രവര്‍ത്തന രംഗത്ത് മുന്‍പരിചയമില്ലാത്ത ഇദ്ദേഹം ആരുടെയും സഹായം കൂടാതെ ഒറ്റയ്ക്കാണ് ദേവാലയം നിര്‍മ്മിക്കുന്നത്.

മറ്റ് കെട്ടിടനിര്‍മ്മാണസ്ഥലങ്ങളില്‍ ഉപേക്ഷിച്ച വസ്തുക്കള്‍ ഉപയോഗിച്ച് 1963 മുതലാണ് ഇദ്ദേഹം നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്. താന്‍ ജീവിച്ചിരിക്കുമ്പോള്‍ ദേവാലയം
പൂര്‍ത്തിയാകില്ല എന്ന ഉറപ്പ് ഇദ്ദേഹത്തിനുണ്ട്. എന്നാല്‍ തന്റെ മരണശേഷം അവശേഷിക്കുന്ന പണികള്‍ ദൈവത്തിന് വിട്ടുകൊടുക്കുമെന്ന് ഇദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login