58 കുട്ടികളെ വളര്‍ത്തിയ ‘ഇറേനെ അമ്മ’ യാത്രയായി

58 കുട്ടികളെ വളര്‍ത്തിയ ‘ഇറേനെ അമ്മ’ യാത്രയായി

ഇറ്റലി: രണ്ടാം ലോക മഹായുദ്ധം നടക്കുമ്പോള്‍ ഇറേനെ ബര്‍ട്ടോണിക്ക് വയസ്സ് 18. ഇവിടെ കേരളത്തിലാണെങ്കില്‍ ദൈവവിളി ക്യാമ്പിന് പോകുന്ന പ്രായം. എന്നാല്‍ ഒരു ക്യാമ്പും കൂടാതെ ഇറേനെ തന്റെ ദൈവവിളി കണ്ടുപിടിച്ചു. അതു പക്ഷേ കന്യാസ്ത്രീയാകാനോ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാനോ ആയിരുന്നില്ല. മറിച്ച്, ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെടുന്ന ബാല്യങ്ങളെ എടുത്തു വളര്‍ത്താനായിരുന്നു.

അന്നത്തെ നോമാഡെല്‍ഫിയ ബിഷപ്പിന്റെ അനുവാദത്തോടെ കുട്ടികളെ എടുത്തു വളര്‍ത്തി തുടങ്ങിയ ഇറേനെയുടെ ബലം സിനോ സാള്‍ട്ടിനിയെന്ന വൈദികന്റെ പ്രോത്സാഹനമായിരുന്നു. 1948 മുതല്‍ രണ്ടു കുട്ടികളെ എടുത്തു വളര്‍ത്തി തുടങ്ങിയ ഇവര്‍ പിന്നീട് കാത്തലിക് ചാരിറ്റബിള്‍ വര്‍ക്ക് നോമാഡെല്‍ഫിയ എന്ന പ്രസ്ഥാനത്തിന് രൂപം കൊടുത്തു. മെയ് 15ന് 93-ാമത്തെ വയസ്സില്‍ അന്തരിക്കുമ്പോള്‍ ഇവരുടെ പ്രസ്ഥാനം ഇന്ന് ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

‘ഇറേനെ അമ്മ’യുടെ വിയോഗത്തില്‍ ഇറ്റലിയിലെ ഗ്രോസെറ്റോ രൂപതയുടെ ബിഷപ്പായ ബിഷപ്പ് റൊഡോള്‍ഫോ സെറ്റോളിനി ഫ്രാന്‍സിസ് പാപ്പയുടെ അനുശോചനം അറിയിച്ചു. നിസ്സാരരായവരെ പരിഗണിക്കുവിന്‍ എന്ന സുവിശേഷ വാക്യം അതേപടി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ നൊമാഡെല്‍ഫിയയിലെ ആദ്യത്തെ മാതാവാണ് ഇറേനയെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

You must be logged in to post a comment Login